Posts

Showing posts with the label moth

Blue Tiger Moth

Image
  വെങ്കണ്ണനീലി ഇംഗ്ലീഷ് നാമം :  Blue Tiger Moth ശാസ്ത്രീയ   നാമം :   Dysphania percota കുടുംബം :  Geometridae   പ്രത്യേകത : പകൽസമയത്തും പറന്നു നടക്കുന്നതിനാൽ ചിത്രശലഭമാണെന്ന് തെറ്റിദ്ധരിക്ക-പ്പെടാറുള്ള ഒരു  നിശാശലഭമാണ്  വെങ്കണ്ണനീലി .  വങ്കണമരത്തിൻെറ  (വല്ലഭം)  ഇലകളിൽ മുട്ടയിടുന്നതുകൊണ്ടാണ് നീലനിറമുള്ള ഈ ശലഭത്തിന്  വെങ്കണ്ണനീലി  എന്ന പേർ ലഭിച്ചത്. സ്പർശിക്കുകയാണെങ്കിൽ പാമ്പിനെ പോലെ തല ഉയർത്തുന്ന ശീലം ഇവയുടെ ലാർവ്വകൾക്കുണ്ട്. പ്യൂപ്പാവസ്ഥയിൽ ഒരു ഇലചുരുട്ടി അതിനകത്തിരിക്കാറാണ് പതിവ്.  ചിറകുകൾ പിടച്ചടിക്കുന്നത് പോലെ ചലിപ്പിച്ച് ഒരു പ്രത്യേക രീതിയിൽ പതിയെയാണ്  വെങ്കണ്ണനീലി  പറക്കുന്നത് ലാർവയുടെ ഭക്ഷണ സസ്യങ്ങൾ:  വല്ലഭം ( Carallia brachiata )   ജീവിത ചക്രം  :   തിരികെ വല്ലഭത്തിലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക കേരള വനം വന്യജീവി വകുപ്പ്    റിസര്‍ച്ച് യൂണിറ്റ്, പീരുമേട്