Posts

Showing posts with the label Fruit Tree

Flacourtia jangomas

Image
   Read in English ലൗലോലിക്ക ശാസ്ത്രീയ നാമം :  Flacourtia jangomas കുടുംബം  :  സാലിക്കേസീ മറ്റു പേരുകൾ :  ലൂബിക്ക, ലൂവിക്ക,ചീമനെല്ലിക്ക,ശീമനെല്ലിക്ക, വൗഷാപ്പുളി,ചുവന്ന നെല്ലിക്ക,ഓലോലിക്ക, ലോലോലിക്ക റൂബിക്ക,ളൂബിക്ക,ഗ്ലോബക്ക,ഗ്ലൂബിക്ക, ഡബ്ലോലിക്ക,ഡബിളിക്ക,ഡ്യൂപ്ലിക്ക,റൂളി പുളിക്ക,റൂപ്ലിക്ക എന്നിങ്ങനെ ധാരാളം പേരുകളിൽ അറിയപ്പെടുന്നു. ഉപയോഗം :   പുളിരസമുള്ളതിനാൽ ഉപ്പ് കൂട്ടി ലൂബിക്ക തിന്നാറുണ്ട്. ചമ്മന്തി ഉണ്ടാക്കാറുണ്ട്. പുളിരസം കൂടുതലുള്ളതുകൊണ്ട് അച്ചാർ ഇടാനും നന്നായി പഴുത്ത പാകത്തിലുള്ളതുകൊണ്ട് ജാം ഉണ്ടാക്കാനും ഉപയോഗിക്കാം. മീൻ കറികളിൽ പുളിരസത്തിനുവേണ്ടി ലൂബിക്ക ഉപയോഗിക്കുന്നതും കാണാറുണ്ട്. കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Pouteria campechiana

Image
     Read in English മുട്ടപ്പഴം മറ്റു പേരുകൾ  :  ശാസ്ത്രീയ നാമം:  Pouteria campechiana കുടുംബം  :  സപ്പോട്ടേസീ  ഹാബിറ്റ് :  ചെറുമരം ആവാസവ്യവസ്ഥ :  ദ്ധ്യ അമേരിക്കയിലെ നിത്യഹരിത, ആർദ്ധ- നിത്യഹരിത വനങ്ങൾ. ഉഷ്ണമേഖല പ്രദേശങ്ങളിൽ നട്ടു വളർത്തുന്നു. പ്രത്യേകത :    ഫലവൃക്ഷമാണ്.  പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം :  പഴത്തിന്റെ ആകൃതിയും ഭക്ഷ്യയോഗ്യമായ ഭാഗത്തിന്റെ പ്രത്യേകതയുമാണ് മുട്ടപ്പഴം എന്ന് പേര് വരാൻ കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് പഴുത്ത മുട്ടപ്പഴത്തിന്റെ ഉൾഭാഗം.  വിറ്റാമൻ എ, വിറ്റാമിൻ സി, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് ഈ പഴം മരം തായ്‍തടി പുറംതൊലി ഇല കായ, വിത്ത് കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Manilkara zapota

Image
  Read in English സപ്പോട്ട മറ്റു പേരുകൾ  :  ചിക്കു   ശാസ്ത്രീയ നാമം:  Manilkara zapota അപര ശാസ്ത്രീയ നാമം:  കുടുംബം  :  സപ്പോട്ടേസീ  ഹാബിറ്റ് :   ചെറുമരം ആവാസവ്യവസ്ഥ :  മദ്ധ്യ അമേരിക്കയിലെ നിത്യഹരിത, ആർദ്ധ- നിത്യഹരിത വനങ്ങൾ. ഉഷ്ണമേഖല പ്രദേശങ്ങളിൽ നട്ടു വളർത്തുന്നു. പ്രത്യേകത :   ഫലവൃക്ഷമാണ്.  സപ്പോട്ട ഒരു വാണിജ്യ വിളയായി വൻതോതിൽ കൃഷി ചെയ്തുവരുന്നു. പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം :  സ്വാദേറിയ പഴം  വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയാണ്.  പഴത്തിലുള്ള  ടാനിനിൽ  അടങ്ങിയ  പോളിഫിനോൾ അസിഡിറ്റി കുറയ്‍ക്കും. ഇതിന്  ആൻറ്റി-പാരസൈറ്റിക്കൽ,  ആൻറ്റി-ഇൻഫ്ലമേറ്ററി,  ആൻറ്റി-വൈറൽ,  ആൻറ്റി-ബാക്ടീരിയൽ ഗുണങ്ങളുള്ളതിനാൽ വയറ്റിലെ   അണുബാധയും വീക്കങ്ങളും തടയാനും, മലബന്ധം, ഗ്യാസ്  എന്നിവ കുറയ്ക്കാനും കഴിയും.  ആൻറ്റി-ഓക്സിഡൻ്റുകൾ  ക്യാൻസ‌‍‌ർ തടയുന്നു.  മരക്കറയിൽ നിന്നാണ് ച്യൂയിംഗം ഉണ്ടാക്കുന്നത്.  മരം തായ്‍തടി പുറംതൊലി ഇല പൂവ്വ് കായ വിത്ത...

Ziziphus mauritiana

Image
     Read in English ഇലന്തപ്പഴം മറ്റു പേരുകൾ  :  Chineese date, Indian Plum,  ശാസ്ത്രീയ നാമം:  Ziziphus mauritiana അപര ശാസ്ത്രീയ നാമം:    കുടുംബം:  റാംനേസീ ഹാബിറ്റ് :   ചെറുമരം ആവാസവ്യവസ്ഥ :  വരണ്ട പ്രദേശങ്ങൾ പ്രത്യേകത :   മുൾ നിറഞ്ഞ നിത്യഹരിത ഫലവൃക്ഷം പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം :  ഫലം ഭക്ഷ്യയോഗ്യമാണ്. വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു.  ഇല കാലികളും, ഒട്ടകങ്ങളും തീറ്റയാക്കുന്നു. മരം പുറംതൊലി ഇല പൂക്കൾ കായ്‍‍കൾ കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്  

Averrhoa bilimbi

Image
Read in English ഇരുമ്പൻപുളി മ റ്റ്   നാമ ങ്ങൾ :    ഓർക്കാപ്പുളി, പിലിമ്പി, പുളിഞ്ചിയ്ക്ക, ചെമ്മീൻപുളി, ചിലുമ്പിപ്പുളി, കാച്ചിപ്പുളി, Bilimbi ശാസ്ത്രീയ നാമം  :  Averrhoa bilimbi കുടുംബം   :  അനോനേസീ ഹാബിറ്റ്  :  ചെറു മരം ആവാസവ്യവസ്ഥ  :    ജൻമദേശം   ഇന്ത്യോനേഷ്യയിലെ മോളുക്കാസ് ദ്വീപിലാണ്‌, എങ്കിലും ലോകത്തിലെ എല്ലായിടത്തും കാണപ്പെടുന്നു. കേരളത്തിൽ നട്ടു വളർത്തുന്നു. പ്രത്യേകത  :   ഫലവൃക്ഷം. കായ്‍കളിൽ  വൻ തോതിൽ   ഓക്സാലിക് ആസിഡ്   അടങ്ങിയിരിയ്ക്കുന്നു. പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം  :    ഇതിന്റെ കായ്കൾക്ക് പുളിരസമാണ്‌ ഉള്ളത്.   തെക്കൻകേരളത്തിൽ  കുടമ്പൂളിക്കും   വാളൻപുളിക്കും   പകരമായി  മീൻ കറിയിലും   പച്ചക്ക്              അച്ചാറിടുന്നതിനും  ഈ  കായ്കൾ  ഉപയോഗിക്കുന്നു. മീൻ വെട്ടി കഴുകുമ്പോൾ ഇലുമ്പി പുളി മുറിച്ചിട്ടാൽ മീനിലെ ഉളുമ്പ് എളുപ്പം മാറിക്കിട്ടും.  തുണികളിൽ പറ്...

Annona reticulata

Image
   Read in English ആത്ത മ റ്റ്   നാമ ങ്ങൾ :   ആനമുന്തിരി, സൈനാമ്പഴം ശാസ്ത്രീയ നാമം  :  Annona reticulata കുടുംബം   :  അനോനേസീ ഹാബിറ്റ്  :  ചെറു മരം ആവാസവ്യവസ്ഥ :   ജൻമദേശം  അമേരിക്കയിലെ   ഉഷ്ണമേഖലാപ്രദേശങ്ങളാണെന്നു  കരുതപ്പെടുന്നു. കേരളത്തിൽ നട്ടു വളർത്തുന്നു. പ്രത്യേകത  :  ഫലവൃക്ഷം, വിത്തിലും ഇലയിലും വേരിലും വിഷാംശം ഉള്ളതുകൊണ്ട് വിഷച്ചെടിയായി കണക്കാക്കുന്നു പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം  :  പഴങ്ങൾ പാകംചെയ്യാതെ കഴിക്കുക പതിവില്ല.  ജെല്ലിയുണ്ടാക്കുന്നതിന് ഇതു ധാരാളമായി ഉപയോഗിച്ചുവരുന്നുണ്ട്.   കോർക്കിന്റെ എല്ലാവിധ ഉപയോഗങ്ങളും ഇതിൻെറ തടികൊണ്ട് നിർവഹിക്കാവുന്നതാണ്.  പുറംതൊലി ശാഖകളിൽ ഇലകളുടെ വിതരണം പൂവ്വ് കായ കേരള വനം വന്യജീവി വകുപ്പ്  റിസർച്ച് യൂണിറ്റ്, പീരുമേട്

Chrysophyllum cainito

Image
   Read in English സ്റ്റാർ അപ്പിൾ മ റ്റ്   നാമ ങ്ങൾ  :   അബിയാബ, എസ്ട്രെല്ലാ, പാൽപ്പഴം ശാസ്ത്രീയ   നാമം  :   Chrysophyllum cainito കുടുംബം  :  സപ്പോട്ടേസീ ആവാസവ്യവസ്ഥ  : ,  മദ്ധ്യ  അമേരിക്കയുടെ  താഴ്വാര പ്രദേശങ്ങളിലും പശ്ചിമേന്ത്യൻ ദ്വീപുകളിലും കാണപ്പെടുന്നു. കേരളത്തിൽ  നട്ടുവളർത്തിവരുന്നു. ഹാബിറ്റ്   :   മരം‌ പ്രത്യേകത  :  ഫലവൃക്ഷം ഉപയോഗം  : പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. പഴത്തിന് കോശക്ഷയത്തെ തടയാൻ കഴിവുള്ളതായി കരുതപ്പെടുന്നു. ഇലകളുടെ കഷായം പ്രമേഹത്തിന്റേയും സന്ധിവാതത്തിന്റേയും ചികിത്സയിൽ ഉപയോഗിക്കാറുണ്ട്. മരത്തൊലി ഉന്മേഷദായകവും ഉത്തേജകവും ആയും കണക്കാക്കപ്പെടുന്നു.  തൊലിനീര് ചുമക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്.  മരം പുറംതൊലി ഇലകൾ പൂക്കൾ പഴങ്ങൾ Add caption പഴത്തിൻെറ ഛേദം കേരള വനം വന്യജീവി വകുപ്പ്   നിലമ്പൂർ (നോർത്ത് ) ഫോറസ്റ്റ് ഡിവിഷൻ