Posts

Showing posts with the label Herb

Bauhinia acuminata

Image
    Read in English വെള്ള മന്ദാരം മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ നാമം :  ബൌഹിനിയ അകുമിനേറ്റ കുടുംബം :  ഫാബേസീ ഹാബിറ്റ് : കുറ്റിച്ചെടിയാണ് ‌ ആവാസവ്യവസ്ഥ:    ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം വളർത്തപ്പെടുന്നു. പ്രത്യേകത:   അലങ്കാര ചെടി.  വെളുത്തനിറത്തിലുള്ള പൂക്കൾ നല്ല സുഗന്ധമുള്ളവയാണ്‌. ഉപയോഗം  :  അലങ്കാര ചെടിയായി  നട്ടുവളർത്തുന്നു. ഇല പൂവ്വ് കായ് കേരള വനം വന്യജീവി വകുപ്പ്  റിസർച്ച് യൂണിറ്റ്, പീരുമേട്

Alpinia zerumbet

Image
   Read in English മലയിഞ്ചി മ റ്റ്   നാമ ങ്ങൾ  :   Shell ginger ശാസ്ത്രീയ   നാമം  :   Alpinia zerumbet കുടുംബം  :  സിൻജികബറേ സീ ഹാബിറ്റ്  :  ഔഷധി  ആവാസവ്യവസ്ഥ  :   ജന്മദേശം  ചൈനയാണ്. കേരളത്തിൽ  നട്ടുവളർത്തുന്നു. പ്രത്യേകത  :  ഇഞ്ചി വർഗ്ഗത്തിൽപെട്ട സസ്യം ഉപയോഗം  : കാണ്ഡം  ഔഷധമായി  ഉപയോഗിക്കുന്നു . ഉദ്യാന സസ്യമായി വളരുന്ന ഇനം പൂങ്കുല കായ കാണ്ഡം കേരള വനം വന്യജീവി വകുപ്പ്  റിസർച്ച് യൂണിറ്റ്, പീരുമേട്

Boerhaavia diffusa

Image
  Read in English തഴുതാമ മ റ്റ്   നാമ ങ്ങൾ  :   തമിഴാമ ശാസ്ത്രീയ   നാമം  :    Boerhaavia diffusa കുടുംബം   :  നിക്റ്റാംഗിയേസീ ആവാസവ്യവസ്ഥ  :  ഹാബിറ്റ്   :   ഔഷധി പ്രത്യേകത   :   നിലം പറ്റിവളരുന്ന ഒരു  ഔഷധസസ്യമാണ്‌  .    പൂക്കളുടെ  നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല്‌ തരത്തിൽ കാണപ്പെടുന്നുണ്ട്. എങ്കിലും വെള്ളയും ചുവപ്പുമാണ്‌ സാധാരണം. ഉപയോഗം :   തഴുതാമയുടെ ഇലയും ഇളം തണ്ടും ഔഷധത്തിനുപുറമേ ഭക്ഷ്യയോഗ്യവുമാണ്‌.  തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഇത് മൂത്രവർദ്ധനവിനും  മൂത്രാശയ രോഗങ്ങൾക്കുമു ള്ള ഔഷധമായി  ഉപയോഗിക്കുന്നു. പനി , ശരീരത്തിലുണ്ടാകുന്ന  നീര്‌ ,  പിത്തം ,  ഹൃദ്രോഗം ,  ചുമ  എന്നീ അസുഖങ്ങൾക്കും തഴുതാമ ഉപയോഗിക്കുന്നു.  വെള്ള തഴുതാമ പക്ഷവാതസംബന്ധമായ രോഗങ്ങളിൽ വളരെയധികം ഫലപ്രദമാണ്. ഉറക്ക്മില്ലായ്മ, രക്തവാതം , നേത്രരോഗങ്ങൾ എന്നിവയ്‌ക്കും തഴുതാമക്കഷായം ഗുണം ചെയ്യും. കേരള വ...

Indigofera tinctoria

Image
Read in English   നീലമരി മറ്റുപേരുകള്‍: അമരി, നീലിച്ചെടി, നീലയമരി ശാസ്ത്രീയനാമം:  Indigofera tinctoria കുടുംബം:  Fabaceae ഹാബിറ്റ് : കുറ്റിച്ചെടിയാണ്. പ്രത്യേകതകള്‍ ഇതിൻെറ ഇലകളിൽ നിന്നാണ്  ഇൻഡിഗോ നീല ചായം ഉണ്ടാക്കുന്നത്. ഉപയോഗം  ഇലയിൽ നിന്നും വസ്ത്രങ്ങള്‍ക്ക് നിറം കൊടുക്കാന്‍ ഉപയോഗിക്കുന്ന ഇന്‍ഡിഗോ   ചായം ഉണ്ടാക്കുന്നത് നീലിഭൃംഗാദി എണ്ണയുടെ പ്രധാന കൂട്ടാണ് നീലമരി ആസ്ത്മ, പ്രമേഹം, ത്വക്ക് രോഗങ്ങള്‍ എന്നിവക്ക് ഔഷധമായി ഉപയോഗിക്കുന്നു പഴുതാര, ചിലന്തി, തേള്‍ എന്നിവയുടെ വിഷ ചികിത്സക്ക് ഉപയോഗിക്കുന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ  1859-ൽ ബംഗാളിൽ  ഇൻഡിഗോ കർഷകർ  ബ്രിട്ടീഷുകാർക്കെതിരെ ആരംഭിച്ച  ഇൻഡിഗോ  ലഹളയും ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹ പരീക്ഷണമായ ബീഹാറിലെ ചമ്പാരണ്‍  സത്യാഗ്രഹവും  നീലയമരി കൃഷിയുമായി ബന്ധപെട്ട ചൂഷണങ്ങൾക്കെതിരെയായിരുന്നു. ഇല പൂക്കൾ കായ ഇന്‍ഡിഗോ   ചായം     കേരള വനം വന്യജീവി വകുപ്പ്     സാമൂഹിക വനവത്കരണ വിഭാഗം

Cyanthillium cinereum

Image
     Read in English പൂവാംകുറുന്തൽ   മറ്റ് നാമങ്ങള്‍  :  പൂവാംകുരുന്നില ശാസ്ത്രീയനാമം :  Cyanthillium cinereum അപര ശാസ്ത്രീയനാമം :  Vernonia cineria കുടുംബം :  ആസ്റ്ററേസീ ആവാസവ്യവസ്ഥ  :  മദ്ധ്യ അമേരിക്കന് സ്വദേശിയയ  ഏകവർഷിയായ  ചെറു സസ്യമാണ് ഹാബിറ്റ്   : ഔഷധി പ്രത്യേകത   :  ഔഷധ സസ്യം,  ഉപയോഗം :  ദശപുഷ്പങ്ങളിൽ  ഒന്നാണ് പൂവാംകുറുന്തൽ. ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു.  പനി, മലമ്പനി, തേൾവിഷം, അർശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു.  പൂവാം കുരുന്നലിന്റെ നീരിൽ പകുതി എണ്ണ ചേർത്ത് കാച്ചി തേച്ചാൽ മൂക്കിൽ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ് ഇല പൂവ്വ് കായ്‍കൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Curculigo orchioides

Image
    Read in English   നിലപ്പന മ റ്റ്   നാമ ങ്ങൾ  :   കറുത്ത മുസ്‌ലി,   താലമൂലി,  നെൽപാത  ശാസ്ത്രീയ   നാമം :   Curculigo orchioides കുടുംബം : ഹൈപ്പോക്സിഡേസി  ഹാബിറ്റ്  :    ഔഷധി പ്രത്യേകത   :  നിലപ്പന  ഒരു ഔഷധ സസ്യമാണ്.   ഇലയുടെ അറ്റം മണ്ണിൽ തൊടുമ്പോൾ അവിടെ നിന്നും പുതിയ ചെടി മുളച്ചുവരുന്നു. ആവാസവ്യവസ്ഥ  :  തണലും ഈര്‍പ്പവും ജൈവാംശമുള്ളതുമായ സ്ഥലത്ത് വളരുന്നു ഔഷധയോഗ്യഭാഗം   :  മൂലകാണ്ഡം ഉപയോഗം  :  നിലപ്പനയുടെ കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ മഞ്ഞപ്പിത്തം ഇല്ലാതാകും.  നിലപ്പനയുടെ ഇല      കഷായം വച്ച് ചുമയുടെ മരുന്നായി ഉപയോഗിക്കുന്നു.  ഇതിന്റെ ഇല വേപ്പെണ്ണ ചേർത്ത് ശരീരത്തിലെ നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ നീര് കുറയും. നിലപ്പനയിൽ നിന്നാണ്   മുസലിഖദിരാദി   എന്നാ അരിഷ്ടം ഉണ്ടാക്കുന്നത്. ആർത്തവസംബന്ധമായ രോഗങ്ങൾക്കും, വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും അത്യുത്തമം. യോനീരോഗങ്ങൾക്കും മൂത്രചുടിച്ചിലിനും നല്ല ഔഷധമാണ്‌. പൂവ്വ...

Ipomea obscura

Image
 Read in English തിരുതാളി മറ്റ് നാമങ്ങള്‍  :  ചെറുതാളി,  ചുട്ടിത്തിരുതാളി   ശാസ്ത്രീയനാമം :  ഇപോമോയിയ സെപിയാറിയ കുടുംബം :  കണ്‍വോള്‍വിലേസിയ ആവാസവ്യവസ്ഥ  :  വിജനമായ പ്രദേശങ്ങളിലും തരിശു ഭൂമിയിലും മറ്റും കളയായി വളരുന്നു. ഹാബിറ്റ്   :  ആരോഹി പ്രത്യേകത   :  ഔഷധ സസ്യം,  കാലത്തു വിരിഞ്ഞ് ഉച്ചയോടെ കൂമ്പുന്ന പൂക്കളാണ്. ഉപയോഗം :  ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽ പെടുന്ന സസ്യമാണിത്.   സ്ത്രീകൾക്കുണ്ടാകുന്ന  വന്ധ്യതയ്ക്കും ,  ഗർഭപാത്രസംബന്ധമായ  അസുഖങ്ങൾക്കും അത്യുത്തമം. വന്ധ്യത ,  പിത്തരോഗങ്ങൾ  എന്നിവയ്ക്ക്‌ തിരുതാളി മരുന്നാണ്‌. വേര് പാല്ക‍ഷായം വച്ച് കഴിച്ചാല്‍ കായബലവും ധാതുപുഷ്ടിയും ഉണ്ടാക്കും.  ആർസനിക് വിഷത്തിനുള്ള മറുമരുന്നാണ്. ചർമ്മ രോഗങ്ങളും അതിസാരവും ശമിപ്പിക്കും.   കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Leucas aspera

Image
Read in English    തുമ്പ  മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ   നാമം  :    Leucas aspera കുടുംബം  : ലാമിയേസീ ആവാസവ്യവസ്ഥ  :  വിജനമായ പ്രദേശങ്ങളിലും തരിശു ഭൂമിയിലും മറ്റും കളയായി വളരുന്നു. ഹാബിറ്റ്   :   ഔഷധി പ്രത്യേകത   :  ഔഷധഗുണമുളള  ചെ ടി.  കരിന്തുമ്പ (  Anisomeles malabaria  ),  പെരുന്തുമ്പ (  Leucas cephalotes )  എന്നിവയാണ് കേരളത്തിൽ കണ്ടുവരുന്ന മറ്റു തുമ്പകൾ. ചതുരാകൃതിയിലുള്ള തണ്ടുകളോട്  കൂടിയ തുമ്പയുടെ ഇലയുടെ അഗ്ര ഭാഗം കൂർത്തതാണ്    ഉപയോഗം : ഈ ഈസസ്യത്തിൻറെ തണ്ട് ,ഇല ,പൂവ് ,സമൂലം എന്നിവയാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത് . ദശപുഷ്പത്തിൽ ഉൾപെട്ടതാണ്. നേത്ര രോഗം, അണുബാധ , ജലദോഷം,വിഷ ബാധ എന്നിവക്കുള്ള ചികിത്സക്ക് ഈ സസ്യം ഉപയോഗിക്കുന്നതായി പറയപ്പെടുന്നു തേൾ കുത്തിയ ഭാഗത്ത് തുമ്പയില അരച്ചു പുരട്ടുന്നത് വിഷം ശമിപ്പിക്കുന്നു. പ്രസവാനന്തരം അണുബധയൊഴിവാക്കാൻ തുമ്പയിലയിട്ട വെള്ളം തിളപ്പിച്ചു കുളിക്കുന്നത് നല്ലതാണ്‌. ദ്രോണദുർവാധി തൈലത്തിലെ പ്രധാന ചേരുവയ...

Cynodon dactylon

Image
    കറുക - Cynodon dactylon നിലം പറ്റി വളരുന്ന ഒരു പുൽച്ചെടിയാണ്‌  കറുക . ഇത്  പൊവേസീ  സസ്യകുടുംബത്തിൽ ഉള്ളതും, ഇതിന്റെ ശാസ്ത്രീയനാമം Cynodon dactylon (Linn.) Pers എന്നുമാണ്‌ [1] . ഇത്  ആയുർവ്വേദത്തിൽ  ഔഷധമായും, ഹൈന്ദവാചാരങ്ങളിൽ പൂജകൾക്കായും ഉപയോഗിക്കുന്നു.  നീലധ്രുവ, ധ്രുവ  എന്നീ പേരുകളിൽ  സംസ്കൃതത്തിലും  Dhub grass, Bhama grass എന്നീ പേരുകളിൽ ഇംഗ്ലീഷിലും അറിയപ്പെടുന്നു [1] . സവിശേഷതകൾ കറുക നീല തണ്ടോട് കൂടിയ നീല കറുകയും, വെള്ള തണ്ടോട് കൂടിയ വെള്ള കറുകയായും കാണപ്പെടുന്നു. കഷായ മധുര രസങ്ങളാണ്‌ ഈ സസ്യത്തിനുള്ളത്. ഈ സസ്യത്തിന്‌ ഗുരു സ്നിഗ്ദ ഗുണങ്ങളും ശീതവീര്യവുമാണ്‌  [1] . ഘടന വളരെ നേരിയ തണ്ടുകളും നീണ്ട ഇലകളും ഉള്ള ഒരു ചിരസ്ഥായി പുൽസസ്യമാണിത്. തണ്ടുകളിൽ ഇടവിട്ടിട്ടുള്ള പർവ്വസന്ധികളിൽ നിന്നും താഴേയ്ക്ക് വേരുകളും മുകളിലേയ്ക്ക് ഇലകളും ഉണ്ടാകുന്നു. പർവ്വസന്ധിയിൽ നിന്നും മുന്നു മുതൽ അഞ്ച് സെന്റീമീറ്റർ വരെ നീളമുള്ള ആറുമുതൽ പത്തുവരെ ഇലകൾ കാണപ്പെടുന്നു. പച്ചയോ ഇളം പച്ചയോ നിറമുള്ള പൂക്കൾ ഉണ്ടാകുന്ന തണ്ടിന് അഞ്ച് സെന്റീ മീറ്റർ മുതൽ പത്ത് സെ...

Biophytum sensitivum

Image
   Read in English            മുക്കുറ്റി മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ   നാമം  :   ബയോഫിറ്റം സെൻസിറ്റൈവം കുടുംബം   :  ഓക്സാലിഡേസീ ആവാസവ്യവസ്ഥ  :  കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്നു ഹാബിറ്റ്   :   ഔഷധി പ്രത്യേകത :  ദശപുഷ്പങ്ങളിൽ പെടുന്ന  ഔഷധ സസ്യം.  നാട്ടിൻപുറത്തു കാണുന്ന ചെറിയ മുക്കുറ്റിയാണ് ബയോഫിറ്റം സെൻസിറ്റൈവം. കാട്ടിൽ അല്പം കൂടി ഉയരത്തിൽ വളരുന്ന മറ്റൊരു ചെടിയുണ്ട് - ബയോഫിറ്റം കാൻഡോലിയാനം. തണലും ഈർപവും കൂടുതൽ ഇഷ്ടപ്പെടുന്നു.‍   തൊട്ടാവാടിയുടെ  അത്ര വേഗത്തിലില്ലങ്കിലും തൊടുമ്പോൾ ഇലകൾ വാടുന്ന സ്വഭാവം മുക്കുറ്റിക്കുമുണ്ട്. ഔഷധയോഗ്യഭാഗം  : സമൂലം  ഉപയോഗം :  പനി, ഹെമറേജ്, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഔഷധമായുപയോഗിക്കുന്നു.  കൂടാതെ മുക്കുറ്റിക്ക് അണുനാശനസ്വഭാ‍വവും(Antiseptic), രക്തപ്രവാഹം തടയാനുമുള്ള(Styptic) കഴിവുള്ളതിനാൽ അൾസറിനും, മുറിവുകൾക്കും മരുന്നായി ഉപയോഗിക്കുന്നു. മുക്കൂറ്റി ഒരു ...

Bacopa monnieri

Image
  Read in English   ബ്രഹ്മി മറ്റു പേരുകള്‍: ശാസ്ത്രീയ നാമം:  Bacopa monnieri കുടുംബം:  Plantaginaceae ഹാബിറ്റ്:  ഔഷധി പ്രത്യേകതകള്‍ :  ഈര്‍പ്പമുള്ള പ്രദേശത്ത് പ്രത്യേകിച്ച് നെല്‍വയലുകളില്‍ കൂടുതലായും കണ്ടുവരുന്ന ഔഷധ സസ്യം ഔഷധയോഗ്യഭാഗം  -   സമൂലം ഔഷധഗുണം  :  ഓര്‍മശക്തി വര്‍ധിപ്പിക്കുന്നു നാ‍ഡികളെ ഉത്തേജിപ്പിക്കുന്നു നവജാതശിശുക്കള്‍ക്ക് ബ്രഹ്മിയുടെ നീര് കൊടുക്കുന്നു. കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം