Posts

Showing posts with the label Timber

Terminalia paniculata

Image
       Read in English മരുത് മറ്റു പേരുകൾ  :  മരുതി, പുല്ലുമരുത് ശാസ്ത്രീയ നാമം:  Terminalia paniculata കുടുംബം  :  കോമ്പ്രിട്ടേസീ ഹാബിറ്റ് : ഇടത്തരം മരം ആവാസവ്യവസ്ഥ :  നനവാർന്ന ഇലപൊഴിയും കാടുകൾ, അർദ്ധ നിത്യഹരിത വനങ്ങൾ പ്രത്യേകത :   തടിമരം പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം : തടി വീടു നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്നു. തോലിൽ നിന്നും, കായിൽ നിന്നും  ടാനിൻ ഉൽപാദിപ്പിക്കാം. ഇലകൾ കാർഷിക വിളകൾക്ക് പൊതയിടാനായി    ഉപയോഗിക്കുന്നു.  കംപോസ്റ്റ്  നിർമ്മാണത്തിനും ഉപയോഗിക്കുന്നു. തൊലിപ്പുറം ഇല നിറയെ പൂത്തുനിൽക്കുന്ന് മരുത് പൂക്കൾ നിറയെ കായ്ച് നിൽക്കുന്ന് മരുത് കായ്ച് നിൽക്കുന്ന് മരുതികൾ കായ്‍കൾ കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Xylia xylocarpa

Image
  Read   in En glish ഇരുൾ  മറ്റ് നാമങ്ങൾ :  കടമരം,  ഇരുമുള്ള് ശാസ്ത്രീയനാമം:   Xylia xylocarpa കുടുംബം  :  ഫബേസീ ആവാസവ്യവസ്ഥ:  ദക്ഷിണേന്ത്യയിലെ വരണ്ട ഇലകൊഴിയും കാടുകളിലും ഈർപ്പവനങ്ങളിലും കാണപ്പെടുന്ന ഇലകൊഴിയും വന്മരമാണ്  ഇരുൾ ഹാബിറ്റ്   :    മരം പ്രത്യേകത  :  ചെങ്കൽ പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്നു. ഇരുൾ കാണപ്പെടുന്ന സ്ഥലങ്ങൾ തേക്കു തോട്ടങ്ങൾക്ക് അനുയോജ്യമല്ല. ഉപയോഗം   : ഈടുള്ള ഈ തടി കെട്ടിടങ്ങൾക്കും റെയിൽവേ സ്ലീപ്പർ നിർമ്മാണത്തിനും പാലങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കുന്നു. വൃക്ഷത്തിന്റെ വിത്തിൽ നിന്നും സംസ്കരിച്ചെടുക്കുന്ന എണ്ണ വാതരോഗത്തിനും കുഷ്ഠത്തിനും പ്രതിവിധിയായി ഉപയോഗിക്കുന്നു.  തൊലി അതിസാരത്തിനും ഛർദ്ദിക്കും ഉപയോഗിക്കാറുണ്ട്.  തടിയുടെ കാതൽ വാറ്റിയെടുക്കുന്ന എണ്ണ കുഷ്ഠരോഗ ചികിത്സക്കായി ഉപയോഗിക്കുന്നു. തൊലിപ്പുറം ഒരു ഇല ഒരു ഇല പൂവ്വ് കായ് വിത്തുകൾ തടി കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Albizia odoratissima

Image
Read in English കുന്നിവാക മറ്റ്  നാമങ്ങൾ  :  കരിംതകര,  കരുവാക, നെല്ലിവാക, പുളിവാക ശാസ്ത്രീയ   നാമം :   Albizia odoratissima കുടുംബം:  ഫാബേ സീ ആവാസവ്യവസ്ഥ  :  ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആര്‍ദ്രമായ പ്രദേശങ്ങളിലും വളരും. ഹാബിറ്റ്  :   ഇടത്തരം മരം  പ്രത്യേകത :  തടിമരം തിരിച്ചറിയല്‍ :  വാളന്‍പുളിമരത്തിന്റെ ഇലപോലെയിരിക്കും .  കോംപൗണ്ട്  ഇല, 2-4 ജോഡി പിന്നകളും, 6-15 ലീഫ് ലെറ്റുകളും പാരിസ്ഥിതിക പ്രാധാന്യം : നരിവരയന്‍ ചിത്ര‍ശലഭത്തിന്റെ (Common Lascar- Pantoporia hordonia ) ആഥിതേയ സസ്യമാണ്.   ഉപയോഗം  :  തടി ഈടുറ്റതും ഉറപ്പുള്ളതുമാണ്. കാതലിന് കറുപ്പു നിറമാണ്. ഈട്ടി തടി പോലെ തോന്നിക്കുന്നതിനാൽ ഈട്ടി തടിയ്ക്ക് വ്യാജനായി ഉപയോഗിക്കുന്നു. വിറകിന് നല്ലതാണ് നൈട്രജന്‍ ഫിക്സറാണ്. ധ്രുതഗതിയില്‍ വളരുന്നു. പുറംതൊലി ഇല പൂവ്വ് കായ വിത്തുകള്‍ തടി കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Swietenia macrophylla

Image
 Read in English മഹാഗണി   മറ്റ്  നാമങ്ങൾ  :  ശാസ്ത്രീയ   നാമം :   Swietenia macrophylla കുടുംബം:  ഫാബേ സീ ആവാസവ്യവസ്ഥ  :  ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആര്‍ദ്രമായ പ്രദേശങ്ങളിലും വളരും. ഹാബിറ്റ്  :   ഇടത്തരം മരം  പ്രത്യേകത :  തെക്കേ അമേരിക്കൻ തടിമരം പാരിസ്ഥിതിക പ്രാധാന്യം :  ഉപയോഗം  :  തടി ഈടുറ്റതും ഉറപ്പുള്ളതുമാണ്. ഫർണിച്ചർ നിർമാണത്തിനുപയോഗിക്കുന്നു. തണൽ‌വൃക്ഷമായും വനവൽക്കരണത്തിനും മണ്ണിന്റെ പുഷ്ടി ഉയർത്തുവാനും അലങ്കാരവൃക്ഷമായും മഹാഗണി വളർത്തുന്നു  മധ്യ അമേരിക്കയിൽ ഇത് ഔഷധമായും ഉപയോഗിക്കുന്നുണ്ട്.  പൂർണ്ണ വളർച്ച എത്തിയില്ലെങ്കിലും എകദേശം 25 വർഷം കൊണ്ട് ഉപയോഗയോഗ്യമാകുന്നതിനാൽ കേരളത്തിലെ രീതിയിൽ ഒരു പുരുഷായുസ്സിൽ രണ്ടു തവണ നട്ടുവളർത്തി മുറിച്ച് ഉപയോഗിക്കാവുന്ന മരമായി കണക്കാക്കുന്നു.  തൊലിപ്പുറം ബട്ടറസിങ് പൂക്കൾ കായ വിത്തുകൾ തടി കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Gmelina arborea

Image
   Read in  English കുമ്പിൾ മറ്റ്  നാമങ്ങൾ  :   കുമിഴ് ശാസ്ത്രീയ   നാമം :   Gmelina arborea കുടുംബം :  ലാമിയേസീ ആവാസവ്യവസ്ഥ  :  ഉഷ്ണമേഖലാ പ്രദേശങ്ങളിലും ആര്‍ദ്രമായ പ്രദേശങ്ങളിലും വളരും. ഹാബിറ്റ്  :   ഇടത്തരം മരം  പ്രത്യേകത :   ഔഷധ സസ്യം പാരിസ്ഥിതിക പ്രാധാന്യം :  ഉപയോഗം  :  ദശമൂലത്തിൽ  ഉൾപ്പെട്ടിരിക്കുന്ന ഒരു ഔഷധമാണിത്.  കുമ്പിൾ മരത്തിന്റെ തടിയിലാണ് കഥകളിക്കോപ്പുകളും ശിൽപ്പങ്ങളും  നിർമ്മിക്കുന്നത് തായ്‍തടി പുറംതൊലി ഇല പൂവ്വ് കായ്‍കൾ തടി     കേരള വനം വന്യജീവി വകുപ്പ്    

Bridelia retusa

Image
  Read in English മുള്ളുവേങ്ങ മറ്റുപേരുകൾ :  കയനി, കൈനി, മുള്ളൻകൈനി, മുക്കൈനി     ശാസ്ത്രീയ നാമം :  Bridelia retusa കുടുംബം :  ഫൈല്ലാന്തേസീ ആവാസവ്യവസ്ഥ :  ആർദ്ദ്ര ഇലപൊഴിക്കും വനങ്ങൾ ഹാബിറ്റ് : ഇടത്തരം  മരം പ്രത്യേകത :    തടി നിറയെ മുള്ളുകളുള്ള  ഔഷധവൃക്ഷമാണ് പാരിസ്ഥിതിക പ്രാധാന്യം  :   (Pointed Ciliate Blue), (Tricolour Pied Flat), (Common Hedge Blue) എന്നീ പൂമ്പാറ്റകൾ മുട്ട  ഇടുന്നത്    ഇതിൻെറ ഇലകളിലാണ്.  ഉപയോഗം :  തടിയ്ക്കും ഇലകൾക്കും ഔഷധഗുണമുണ്ട്.  തടി കട്ടിയും ഈടും ഉറപ്പുമുള്ളതാണ്.  മുള്ളു നിറഞ്ഞ തായ്‍തടി ഇല തളിരിലകൾ പൂവ്വ് കായ്‍കൾ കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം