Ipomea obscura
Read in English തിരുതാളി മറ്റ് നാമങ്ങള്‍ : ചെറുതാളി, ചുട്ടിത്തിരുതാളി ശാസ്ത്രീയനാമം : ഇപോമോയിയ സെപിയാറിയ കുടുംബം : കണ്‍വോള്‍വിലേസിയ ആവാസവ്യവസ്ഥ : വിജനമായ പ്രദേശങ്ങളിലും തരിശു ഭൂമിയിലും മറ്റും കളയായി വളരുന്നു. ഹാബിറ്റ് : ആരോഹി പ്രത്യേകത : ഔഷധ സസ്യം, കാലത്തു വിരിഞ്ഞ് ഉച്ചയോടെ കൂമ്പുന്ന പൂക്കളാണ്. ഉപയോഗം : ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽ പെടുന്ന സസ്യമാണിത്. സ്ത്രീകൾക്കുണ്ടാകുന്ന വന്ധ്യതയ്ക്കും , ഗർഭപാത്രസംബന്ധമായ അസുഖങ്ങൾക്കും അത്യുത്തമം. വന്ധ്യത , പിത്തരോഗങ്ങൾ എന്നിവയ്ക്ക് തിരുതാളി മരുന്നാണ്. വേര് പാല്കഷായം വച്ച് കഴിച്ചാല്‍ കായബലവും ധാതുപുഷ്ടിയും ഉണ്ടാക്കും. ആർസനിക് വിഷത്തിനുള്ള മറുമരുന്നാണ്. ചർമ്മ രോഗങ്ങളും അതിസാരവും ശമിപ്പിക്കും. കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം