Posts

Showing posts with the label Larval Host Plant

Sapindus trifoliatus

Image
  Read in English   ചവക്കായ   മ റ്റ്   നാമ ങ്ങൾ :    ചവക്കായ, പശകൊട്ട,  ഉറുഞ്ചിക്ക ശാസ്ത്രീയ നാമം :   Sapindus trifoliatus പര്യായ നാമം :  Sapindus laurifolia കുടുംബം :  സാപ്പിൻഡേസീ ആവാസവ്യവസ്ഥ :   ഇലപൊഴിയും വനങ്ങളും അരികുകളും. ഹാബിറ്റ് :  ചെറു മരം പ്രത്യേകത :  പഴയകാലത്ത് ഭാരതത്തിൽ സോപ്പിനു പകരം തുണി അലക്കുവാൻ  സോപ്പുംകായ്  പോലെ  വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു തരം കായയാണ്  ചവക്കായ . പാരിസ്ഥിതിക പ്രാധാന്യം  :  കനിതുരപ്പൻ     ( Cornalian ) ശലഭത്തിൻെറ  ലാർവ   ഭക്ഷിക്കുന്നതു്  ഇതിൻെറ  ഇലകളാണ്. ഉപയോഗം :  വെള്ളത്തിൽ നല്ലപോലെ പതയുന്ന ഉറുഞ്ചിക്ക തൊണ്ട് കുത്തിപ്പിഴിഞ്ഞ് തുണികളിലെ അഴുക്ക് നീക്കാൻഉപയോഗിച്ചിരുന്നു. തലയിൽ തേക്കുന്ന ഷാംപൂവിലും, ഹെയർ ഓയിലിും ഉപയോഗിക്കുന്നു. തലയിലെ പേനിനെ നശിപ്പിക്കുവാന്‍ ഉത്തമമാണ്. ഇല   കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Cinnamomum thamala

Image
 Read in English തമല ശാസ്ത്രീയ   നാമം     : Cinnamomum thamala   കുടുംബം : ലോറേ സീ ആവാസവ്യവസ്ഥ  :  നിത്യഹരിത   വനങ്ങൾ ,  അ ർദ്ധ  നിത്യഹരിത   വനങ്ങൾ ഹാബിറ്റ്   :    ചെറു മരം  പ്രത്യേകത  :   കിഴക്കൻ ഹിമാലയത്തിലെ  തദ്ദേശവാസിയാണ്. നമ്മുടെ നാട്ടിലെ  വയന യുമായി    (Cinnamomum malabathrum)  കാഴ്ചയിലും ഉപയോഗത്തിലും സാമ്യം. പാരിസ്ഥിതിക പ്രാധാന്യം  : ഉപയോഗം : ഇല സുഗന്ധമുള്ളതാണ്. ബിരിയാണി ഉൾപ്പെടെയുള്ള ആഹാരപദാർത്ഥങ്ങൾക്ക് മണവും രുചിയും നൽകുവാൻ  ഉപയോഗിക്കുന്നു. ഇല ഉണക്കി  സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നു. തൊലി  ഔഷധമായും കറുവപട്ടയ്ക്ക് പകരമായും  ഉപയോഗിക്കുന്നു. കായ്ക ൾ ഇല ഉണക്കിയത് കേരള വനം വന്യജീവി വകുപ്പ്  സാമൂഹിക വനവത്കരണ വിഭാഗം

Ficus racemosa

Image
Read in English അത്തി മ റ്റ്   നാമ ങ്ങൾ :   ശാസ്ത്രീയ   നാമം :   Ficus racemosa കുടുംബം  :  മൊറേസി ആവാസവ്യവസ്ഥ  :  ഇലപൊഴിക്കും   കാടുകൾ,   പുഴയോരങ്ങൾ ഹാബിറ്റ്  :  ചെറു മരം പ്രത്യേകത  :  ഔഷധസസ്യം പാരിസ്ഥിതിക പ്രാധാന്യം  :  ഉഷ്ണമേഖലാ വനങ്ങളിലെ കീ സ്റ്റോണ്‍ സ്പീഷീസായ മരമാണ്.   പഴങ്ങൾ പക്ഷി മൃഗാധികൾ കഴിക്കുന്നു. അരളി  ശലഭം   (  Common Crow )    മുട്ട ഇടുന്നത്    ഇതിൻെറ ഇലകളിലാണ്.    ശലഭത്തിൻെറ  ലാർവ  ഭക്ഷിക്കുന്നതും  ഇതിൻെറ  ഇലകളാണ് . ഉപയോഗം  : ഫലങ്ങൾ  ഭക്ഷ്യയോഗ്യമാണ്. തൊലി, കായ്, വേരു് എന്നിവ ഔഷധയോഗ്യമാണ്.  ഗർഭം അലസാതിരിക്കാൻ പ്രതിരോധമെന്ന നിലയ്ക്കു് ഇതു കഴിക്കാവുന്നതാണ്.   വിളർച്ച ,  വയറിളക്കം , അത്യാർത്തവം,  ആസ്മ , ലൈംഗിക ശേഷിക്കുറവ് എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ്. അത്തി, ഇത്തി ,  അരയാൽ ,  പേരാൽ  എന്നീ നാലു മരങ്ങൾ  ചേർന്നതാണ് നാല്പാമരം.  ദശമൂലത്തിൽ ഉൾപ്പെട്ടതാണ്. ഇലകൾ ...

Murraya koenigii

Image
Read in English കറിവേപ്പ് മ റ്റ്   നാമ ങ്ങൾ  :   ശാസ്ത്രീയ   നാമം  :   Murraya koenigii   കുടുംബം   :  റൂട്ടേസീ   ആവാസവ്യവസ്ഥ  :  നട്ടുവളർത്തിവരുന്നു.   ഹാബിറ്റ്  :   ചെറു മരം   പ്രത്യേകത   :  പാരിസ്ഥിതിക പ്രാധാന്യം  :  നാരകകാളി (Common Mormon),  നാരകശലഭം  (Lime Butterfly) ,  ചുട്ടിക്കറുപ്പൻ (Sahyadri Red Helen),  കൃഷ്ണശലഭം (Blue Mormon),  തുടങ്ങിയ പൂമ്പാറ്റകളുടെ ലാർവയുടെ ഭക്ഷണ സസ്യമാണ്    ഉപയോഗം :  ഇല  കറികൾക്ക് സ്വാദും മണവും  വർദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്നു.  കറിവേപ്പിലയിലെ ബാഷ്പശീലമുള്ള തൈലമാണ് ഇലയ്ക്ക് രുചിപ്രദാനമായ മണം നൽകുന്നത്. ജീവകം ഏ ഏറ്റവും കൂടുതലടങ്ങിയ ഇലക്കറിയായതിനാൽ ഇത് നേത്രരോഗങ്ങളെ ശമിപ്പിക്കുന്നു. എണ്ണകാച്ചി തലയിൽ തേയ്ക്കാനും ഉപയോഗിക്കുന്നുണ്ട്.   പൂങ്കുല കായ് കേരള വനം വന്യജീവി വകുപ്പ്    സാമൂഹിക വനവത്കരണ വിഭാഗം

Ficus religiosa

Image
Read in English അരയാൽ മ റ്റ്   നാമ ങ്ങൾ :   ശാസ്ത്രീയ   നാമം :   Ficus religiosa കുടുംബം :  മൊറേസി ആവാസവ്യവസ്ഥ  : ആർദ്ധ്ര   ഇലപൊഴിക്കും   കാടുകൾ  വരണ്ട   ഇലപൊഴിക്കും   കാടുകൾ ,  നട്ടുവളർത്തിവരുന്നു.   ഹാബിറ്റ് :  മരം‌ പാരിസ്ഥിതിക പ്രാധാന്യം  :  ഉഷ്ണമേഖലാ വനങ്ങളിലെ കീ സ്റ്റോണ്‍ സ്പീഷീസായ മരമാണ്.   പഴങ്ങൾ പക്ഷി മൃഗാധികൾ കഴിക്കുന്നു. അരളി  ശലഭം  ( Common Crow )  മുട്ട ഇടുന്നത്    ഇതിൻെറ ഇലകളിലാണ്.    ശലഭത്തിൻെറ  ലാർവ  ഭക്ഷിക്കുന്നതും  ഇതിൻെറ  ഇലകളാണ് . ഉപയോഗം  :  നല്ല തണൽ മരമാണ്‌. വേര്‌, തൊലി, ഇലകൾ, മുകുളം,  പൂമൊട്ട്, പൂവ്, കായ്, പഴം, കറ എന്നിവ മരുന്നായി ഉപയോഗിക്കുന്നു.  അത്തി, ഇത്തി ,  അരയാൽ ,  പേരാൽ  എന്നീ നാലു മരങ്ങൾ  ചേർന്നതാണ് നാല്പാമരം.  ദശമൂലത്തിൽ ഉൾപ്പെട്ടതാണ്. ഇല   കായ്കളോടുകൂടിയ ശിഖരം കേരള വനം വന്യജീവി വകുപ്പ്    റിസര്‍ച്ച് യൂണിറ്റ്, പീരുമേട്

Calotropis gigantea

Image
Read in English എരിക്ക് ശാസ്ത്രീയ നാമം : Calotropis gigantea കുടുംബം : അപ്പോസൈനേസീ മ റ്റ്   നാമ ങ്ങൾ   :   വെള്ളെരിക്ക്  ആവാസവ്യവസ്ഥ : ഉഷ്ണമേഖലാപ്രദേശങ്ങളിൽ  വരണ്ട  പ്രദേശങ്ങളിലും കടലോരം പോലുള്ള മണൽനിറഞ്ഞ പ്രദേശങ്ങളിലും   കാണപ്പെടുന്നു . ഹാബിറ്റ് : കുറ്റിച്ചെടി പ്രത്യേകത :  ചെടിയിലുള്ള പാലുപോലുള്ള  കറ വിഷമാണ്.  ഔഷധ സസ്യം. പാരിസ്ഥിതിക പ്രാധാന്യം  :  നീല കടുവ (Blue Tiger), എരുക്കു തപ്പി,    അരളി  ശലഭം   ( Common Crow ) , മൊണാർക്ക് (Monarch butterfly)  തുടങ്ങിയ പൂമ്പാറ്റകളുടെ പുഴുക്കൾ ഇവയുടെ  വിഷമുള്ള ഇലകൾ തിന്നാണ് വളരുന്നത്. വിഷം പുഴുക്കളുടെയും ശലഭങ്ങളുടെയും ശരീരത്തിൽ അടിഞ്ഞുകൂടിന്നതിനാൽ ഇരപിടിയൻമാരായ പക്ഷികൾ ഇവയെ ആഹാരമാക്കാറില്ല. ഇരപിടിയൻമാരിൽ നിന്നും രക്ഷപെടാൻ മറ്റു ശലഭങ്ങൾ ഇവയെ അനുകരിക്കാറുണ്ട്. ഉപയോഗം : കറ അമ്പുകളിൽ വിഷമായി പുരട്ടി  ഉപയോഗിച്ചിരുന്നു . എരുക്കിന്റെ വേര്‌, വേരിന്മേലുള്ള തൊലി, കറ, ഇല, പൂവ് എന്നിവ പ്രധാനമയും ഔഷധനിർമ്മാണത്തിന്‌ ഉപയോഗിക്കുന്ന ഭാഗങ്ങളാണ്‌. ത്വക്ക് രോഗം, ഛർദ്ദി, രുച...

Ficus benghalensis

Image
Read in English പേരാൽ ശാ സ്ത്രീയ നാമം : Ficus benghalensis കുടുംബം : മൊറേസി ആവാസവ്യവസ്ഥ :  ഇന്ത്യയിൽ ഇലകൊഴിയും ഈർപ്പവനങ്ങളിലും നാട്ടിൻപുറങ്ങളിലും പേരാൽ ഉണ്ട്‌.  പ്രത്യേകത :  ഇന്ത്യയുടേ ദേശീയ വൃക്ഷമാണ്‌ പേരാൽ. തിരശ്ചീനമായി വളരുന്ന ശിഖരങ്ങളിൽ നിന്നും ഭൂമിയിലേയ്ക്ക് വളരുന്ന വേരുകൾ (prop root)  ശിഖരങ്ങളെ ബലപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും വിസ്താരമുള്ള വൃക്ഷങ്ങൾ പേരാലുകളാണ്‌. ആന്ധ്രാപ്രദേശിലെ 550-ലേറെ വർഷം പ്രായമുള്ള തിമ്മമ്മ മറിമന്നു എന്ന പേരാലാണ്‌ ഇപ്പോൾ ലോകത്തിലെ ഏറ്റവും വിസ്തൃതിയുള്ള വൃക്ഷം.  പാരിസ്ഥിതിക പ്രാധാന്യം  :  ഉഷ്ണമേഖലാ വനങ്ങളിലെ കീ സ്റ്റോണ്‍ സ്പീഷീസായ മരമാണ്.   പഴങ്ങൾ പക്ഷി മൃഗാധികൾ കഴിക്കുന്നു.  അരളി  ശലഭത്തിൻെറ   ( Common Crow )       ലാർവ  ഭക്ഷിക്കുന്നതും    ഇതിൻെറ  ഇലകളാണ് . ഉപയോഗം :  പേരാൽ നല്ല തണൽ മരമാണ്‌.  ഇലകൾ കാലിതീറ്റയാണ്. വേര്‌, തൊലി, ഇലകൾ, മുകുളം,  പൂമൊട്ട്, പൂവ്, കായ്, പഴം, കറ എന്നിവ മരുന്നായി ഉപയോഗിക്കുന്നു.  അത്തി, ഇത്തി ,  അരയ...

Pongamia pinnata

Image
Read in English ഉങ്ങ് (പുങ്ക്) മ റ്റ്   നാമ ങ്ങൾ        :   പുങ്ക് ,  പുങ്ങ്,   പൊങ്ങ് ശാസ്ത്രീയ നാമം : Pongamia pinnata കുടുംബം : പാപ്പിലിയോണേസി ആവാസവ്യവസ്ഥ : പ്രധാനമായും പർവ്വതങ്ങളുടെയും നദികളുടെയും അരുവികളുടെയും തീരത്ത് സമൃദ്ധിയായി വളരുന്നു. ഹാബിറ്റാറ്റ് : ഇലപൊഴിയും ഈർപ്പവനങ്ങൾ. പ്രത്യേകത : നല്ല തണൽ വൃക്ഷമാണ്. വേനൽകാലത്ത് ഇലകൾ ഉണ്ടാകുകയും മഴക്കാലത്ത് ഇല പൊഴിയുകയും ചെയ്യും.  ഔഷധയോഗ്യ ഭാഗങ്ങൾ : ഇല, തൊലി, കുരു, എണ്ണ, വേര്. ഉപയോഗം : വ്രണം, ത്വക്‌രോഗം ഇവ ശമിപ്പിക്കുന്നു. രക്തശുദ്ധി ഉണ്ടാക്കുന്നു. ചൊറിച്ചിൽ മാറ്റുന്നു. കഫ-വാത രോഗങ്ങൾ ശമിപ്പിക്കുന്നു. ഉങ്ങിന്റെ വേര് ഇടിച്ചുപിഴിഞ്ഞ നീരിൽ വേപ്പിലയും, കരിനൊച്ചിയിലയും കൂടി അരച്ച് ചേർത്ത് ഉപയോഗിച്ചാൽ വ്രണം കരിയും. കുഷ്ഠവ്രണങ്ങളിൽ ഉങ്ങിന്റെ കുരു ചതച്ചു കെട്ടുന്നത് നല്ലതാണ്. ഉങ്ങിന്റെ പട്ട ഇട്ട് വെളിച്ചെണ്ണ കാച്ചി തേച്ചാൽ ഒടിവും ശോഫങ്ങളും ശമിക്കും.ഉങ്ങിന്റെ എണ്ണയിൽ വെളിച്ചെണ്ണ ചേർത്ത് തേച്ചാൽ താരൻ മാറും ഉങ്ങിന്റെ ഇല പിഴിഞ്ഞെടുത്ത നീര് കുടിച്ചാൽ ഉദര കൃമി നശിക്കും. ഉങ്ങിൻ കുരുവിൽ നിന്നെടുക്കുന്ന എണ്ണ വൃ...