Posts

Showing posts from January, 2021

Rustic

Image
   Read in English വയ്യങ്കതന്‍ ഇംഗ്ലീഷ് നാമം :   Rustic ശാസ്ത്രീയ   നാമം   : Cupha erymanthis  കുടുംബം  :  Nymphalidae തിരിച്ചറിയൽ :  തവിട്ടുകലർന്ന  ചിറകുകൾ. മുന്‍ചിറകുകളുടെ അഗ്രം കറുത്തതും തുടര്‍ന്ന് ത   തവിട്ടുകലർന്ന മഞ്ഞനിറത്തിലുള്ള  വീതിയുള്ള പട്ട.  വളരെ താഴ്ന്നു പറക്കുന്നവരാണ് ഇക്കൂട്ടർ. വേഗത്തിൽ പറക്കാനും ഇവയ്ക്ക് കഴിയില്ല. വയ്യങ്കത, ലൂവിക്ക മരങ്ങളുടെ സമീപത്ത് സാധാരണയായി കാണുന്നു.   ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:  വയ്യങ്കത ( Flacourtia montana ), ലൂവിക്ക ( Flacourtia  inermis ),    ജീവിത ചക്രം                : 1.  മുട്ട-    വേനൽ കാലത്താണ് ഇവ മുട്ടയിടുന്നത്. വയങ്കത സസ്യം പൂക്കുന്നത് വേനൽകാലത്തായതിനാലാണിത്. ഇവയുടെ മുട്ടകൾക്ക് മഞ്ഞനിറമാണ്.     2. ലാർവ-   2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്.  പുഴുവിന്റെ ദേഹത്ത് മുള്ളുകളുണ്ട്.   5-ാം ഘണ്ഡത്തിലുള്ള പുഴു അവസാനം മഞ്ഞനിറമാകുന്നു. 5-ാം ഘണ്ഡം 3. പ്യൂ പ്പ - കൊക്കൂണിന്  ആദ്യം തത്ത പച്ച നിറമാണ്. ക്രമേണ ഇരുണ്ട തവിട്ടു നിറമാകുന്നു. ഇലകളുടെ അടിയിലാണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്.  രണ്ടാഴ്ചക്കുള്ളിൽ  കൊക്കൂണ്‍ പൊട്ടിച്ച്   ചിത്രശലഭം വെളിയിൽ വരുന്നു.