Rustic

  Read in English

വയ്യങ്കതന്‍


ഇംഗ്ലീഷ് നാമം Rustic
ശാസ്ത്രീയ നാമം : Cupha erymanthis 
കുടുംബം : Nymphalidae
തിരിച്ചറിയൽ

തവിട്ടുകലർന്ന ചിറകുകൾ. മുന്‍ചിറകുകളുടെ അഗ്രം കറുത്തതും തുടര്‍ന്ന് ത തവിട്ടുകലർന്ന മഞ്ഞനിറത്തിലുള്ള  വീതിയുള്ള പട്ട. വളരെ താഴ്ന്നു പറക്കുന്നവരാണ് ഇക്കൂട്ടർ. വേഗത്തിൽ പറക്കാനും ഇവയ്ക്ക് കഴിയില്ല. വയ്യങ്കത, ലൂവിക്ക മരങ്ങളുടെ സമീപത്ത് സാധാരണയായി കാണുന്നു.

 
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: 
വയ്യങ്കത (Flacourtia montana), ലൂവിക്ക (Flacourtia  inermis), 
 ജീവിത ചക്രം               :
1. മുട്ട-  വേനൽ കാലത്താണ് ഇവ മുട്ടയിടുന്നത്. വയങ്കത സസ്യം പൂക്കുന്നത് വേനൽകാലത്തായതിനാലാണിത്. ഇവയുടെ മുട്ടകൾക്ക് മഞ്ഞനിറമാണ്.
 
 2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. പുഴുവിന്റെ ദേഹത്ത് മുള്ളുകളുണ്ട്. 5-ാം ഘണ്ഡത്തിലുള്ള പുഴു അവസാനം മഞ്ഞനിറമാകുന്നു.
5-ാം ഘണ്ഡം


3. പ്യൂപ്പ -കൊക്കൂണിന്  ആദ്യം തത്ത പച്ച നിറമാണ്. ക്രമേണ ഇരുണ്ട തവിട്ടു നിറമാകുന്നു. ഇലകളുടെ അടിയിലാണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്.  രണ്ടാഴ്ചക്കുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.

തവിട്ടു നിറമായ പ്യൂപ്പ


 
4.  - ചിത്രശലഭം

 



കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്


Comments

Popular posts from this blog

Stereospermum chelanoides

Thespesia populnea

Aphanmixis polystachya