Lagerstroemia lanceolata

Read in English വെൺതേക്ക് മ റ്റ് നാമ ങ്ങൾ : വെള്ളിലവ് ശാസ്ത്രീയ നാമം : Lagerstroemia lanceolata അപര ശാസ്ത്രീയ നാമം : Lagerstroemia microcarpa കുടുംബം: ലൈത്രേസി ആവാസവ്യവസ്ഥ: ഇലപൊഴിയും കാടുകൾ അർദ്ധഹരിതവനങ്ങളിലും . പ്രത്യേകത : 25 മീറ്ററിലേറെ ഉയരം വയ്ക്കും. സഹ്യപർവ്വതത്തിന്റെ ഇരുവശത്തുമുള്ള ഇലകൊഴിയും ഈർപ്പവനങ്ങളിലും ഉണ്ടാകുന്ന വലിയ മരം. പൊളിഞ്ഞുവരുന്ന തൊലിയും മിനുസവും ചന്ദനനിറവുമുള്ള ഉരുണ്ടതായ്‌ത്തടിയും ഇതിന്റെ പ്രത്യേകതകളാണ്. തടിക്ക് ആകൃതിയിലും നിറത്തിലും സുന്ദരിമാരോട് സാദൃശ്യമുള്ളതുകൊണ്ട് ഇതിനെ "കാട്ടിലെ നഗ്നയായ തരുണി" എന്നു വിശേഷിപ്പിക്കാറുണ്ട്. പാരിസ്ഥിതിക പ്രാധാന്യം : പശ്ചിമഘട്ടത്തിലെ ഒരു തനതു മരമാണ് വെൺതേക്ക്. ഓരോ വെൺതേക്ക് മരത്തിന് കീഴിലും ഓരോ കൊല്ലവും ലക്ഷക്കണക്കിന് വിത്തുകൾ വീണുകിടക്കുമെങ്കിലും ഇവയിൽ ഒന്നുപോലും മുളക്കാറില്ല. കാരണം, മിക്ക വിത്തുകൾക്കും ജീവനുള്ള ഭ്രൂണം ഉണ്ടാവാറില്ല. ഉപയോഗം : തടി ഫർണിച്ചർ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. തൊലിപ...