Lagerstroemia lanceolata
Read in English
മറ്റ് നാമങ്ങൾ : വെള്ളിലവ്
ശാസ്ത്രീയ നാമം : Lagerstroemia lanceolata
അപര ശാസ്ത്രീയ നാമം : Lagerstroemia microcarpa
കുടുംബം:ലൈത്രേസി
ആവാസവ്യവസ്ഥ:
ഇലപൊഴിയും കാടുകൾ അർദ്ധഹരിതവനങ്ങളിലും.
പ്രത്യേകത :
25 മീറ്ററിലേറെ ഉയരം വയ്ക്കും. സഹ്യപർവ്വതത്തിന്റെ ഇരുവശത്തുമുള്ള ഇലകൊഴിയും ഈർപ്പവനങ്ങളിലും ഉണ്ടാകുന്ന വലിയ മരം.പൊളിഞ്ഞുവരുന്ന തൊലിയും മിനുസവും ചന്ദനനിറവുമുള്ള ഉരുണ്ടതായ്‌ത്തടിയും ഇതിന്റെ പ്രത്യേകതകളാണ്. തടിക്ക് ആകൃതിയിലും നിറത്തിലും സുന്ദരിമാരോട് സാദൃശ്യമുള്ളതുകൊണ്ട് ഇതിനെ "കാട്ടിലെ നഗ്നയായ തരുണി" എന്നു വിശേഷിപ്പിക്കാറുണ്ട്.
പാരിസ്ഥിതിക പ്രാധാന്യം :
പശ്ചിമഘട്ടത്തിലെ ഒരു തനതു മരമാണ് വെൺതേക്ക്. ഓരോ വെൺതേക്ക് മരത്തിന് കീഴിലും ഓരോ കൊല്ലവും ലക്ഷക്കണക്കിന് വിത്തുകൾ വീണുകിടക്കുമെങ്കിലും ഇവയിൽ ഒന്നുപോലും മുളക്കാറില്ല. കാരണം, മിക്ക വിത്തുകൾക്കും ജീവനുള്ള ഭ്രൂണം ഉണ്ടാവാറില്ല.
ഉപയോഗം :
തടി ഫർണിച്ചർ നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
![]() |
തൊലിപ്പുറം |
![]() |
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment