Terminalia bellirica
Read in English
താന്നി
ശാസ്ത്രീയ നാമം : Terminalia bellirica
കുടുംബം : കോംബ്രട്ടേസീ
ആവാസവ്യവസ്ഥ : ഇലപൊഴിക്കുന്ന ഈർപ്പവനങ്ങൾ
ഹാബിറ്റ് : .വലിയ മരമാണു്
പാരിസ്ഥിതിക പ്രാധാന്യം :
വലിയ ഓക്കിലനീലി ശലഭം (Large Oak Blue), യവന തളിർനീലി (Centuare Oak blue) ശലഭം, നീൾവെള്ളിവരയൻ ശലഭം (Long banded Silverline) എന്നിവ മുട്ട ഇടുന്നത് ഇതിൻെറ ഇലകളിലാണ്. ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.
ഉപയോഗം :
- പൂവ് - പ്രമേഹത്തിനും മൂത്രരോഗങ്ങൾക്കും നല്ലതാണ്.
- കായ് - പകുതി പഴുത്ത കായ് വയറിളക്കുന്നതിനുപയോഗിക്കുന്നു . പഴുത്ത കായയ്ക്ക് വിപരീത ഫലമാണ്. വിത്തിൽ നിന്നു കിട്ടുന്ന ടാനിൻ തോൽ ഊറക്കിടുന്നതിനും തോലും തുണിയും നിറം കൊടുക്കാനും മഷി ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ത്രിഫലയിലെ ഒരു ഘടകമാണ് താന്നി.
- തടി - വഞ്ചികൾ ഉണ്ടാക്കാൻ ഇതിന്റെ തടി ഉപയോഗിക്കുന്നു.
മരം |
പുറംതൊലി |
ശാഖ |
പൂവ്വ് |
കായ് |
താന്നിക്ക |
കേരള വനം വന്യജീവി വകുപ്പ്
റിസര്‍ച്ച് യൂണിറ്റ്, പീരുമേട്
Comments
Post a Comment