Thespesia populnea
Read in English
പൂവരശ്ശ്
ശാസ്ത്രീയ നാമം : Thespesia populnea
കുടുംബം : മാൽവേസീ
ആവാസവ്യവസ്ഥ : ഉഷ്ണമേഖലകളിലെ കടലോര പ്രദേശങ്ങൾ, കായലോരങ്ങൾ,
ഹാബിറ്റ് : ചെറു വൃക്ഷമാണ്.
പാരിസ്ഥിതിക പ്രാധാന്യം : വർണ്ണപ്പരപ്പന്‍ (Tricolour Pied Flat - Coladenia indrani ) എന്ന ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതു് ഇതിൻെറ ഇലകളാണ്.
പ്രത്യേകത: ലവണാംശമുള്ള മണ്ണിലും വളരുന്ന തണൽ പൂമരം
ഉപയോഗം :
- വെള്ളത്തിൽ നന്നായി നിലനിൽക്കുന്ന തടിയാണ് പൂവരശ്ശിന്റേത്, അതിനാൽ ബോട്ടുണ്ടാക്കാൻ ഉപയോഗിക്കാറൂണ്ട്.
- പൂവും മൊട്ടും ഇലകളുമെല്ലാം ഭക്ഷ്യയോഗ്യമാണ്. നല്ലൊരു കാലിത്തീറ്റയാണ്. തൊലിയിൽ നിന്നും നല്ല കട്ടിയുള്ള നാര് കിട്ടും.
- മണ്ണൊലിപ്പു തടയാൻ നല്ലൊരു സസ്യമാണിത്.
- നല്ല തണൽ മരവും പൂമരവുമായതിനാൽ നട്ടുവളർത്താറുണ്ട്.
കടൽ തീരത്തു വളരുന്ന മരം |
പൂവ്വ് |
കായ് |
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment