Read in English പാതിരി ശാസ്ത്രീയ നാമം: Stereospermum chelonoides അപര ശാസ്ത്രീയ നാമം: S suaveolens , S colais കുടുംബം : ബിഗ്നോണി യേസീ ഹാബിറ്റ് : മരം ആവാസവ്യവസ്ഥ : ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ കാണപ്പെടുന്നു. ഇലപൊഴിക്കും കാടുകളില്‍ സാധാരണമായി കണ്ടുവരുന്നു പ്രത്യേകത : ഔഷധ സസ്യം , തീയും വരൾച്ചയുമൊക്കെ കുറെയൊക്കെ സഹിക്കും. പ്രകാശാർത്ഥി , കളിമണ്ണിനോട് പ്രത്യേക ഇഷ്ടമുള്ളതിനാൽ കളിമൺ പ്രദേശങ്ങളിൽ കൂട്ടമായി വളരുന്നു പാരിസ്ഥിതിക പ്രാധാന്യം : ഉപയോഗം : വേര് , ഇല , പൂവ് , തൊലി എന്നിവ ഔഷധങ്ങളാണ്. രക്തത്തിലെ ഷുഗറും കൊളസ്ട്രോളും കുറയ്ക്കുന്നു. കരളിനെ സംരക്ഷിക്കുന്നു. തലച്ചോറിലെ കലകളുടെ നശീകരണം തടയുന്നു. തടി ഉപയോഗയോഗ്യമാണ്. പൂക്കൾ കേരള വനം വന്യജീവി വകുപ്പ് റിസർച്ച് യൂണിറ്റ്, പീരുമേട്
Read in English പൂവരശ്ശ് ശാസ്ത്രീയ നാമം : Thespesia populnea കുടുംബം : മാൽവേസീ ആവാസവ്യവസ്ഥ : ഉഷ്ണമേഖലകളിലെ കടലോര പ്രദേശങ്ങൾ, കായലോരങ്ങൾ, ഹാബിറ്റ് : ചെറു വൃക്ഷമാണ്. പാരിസ്ഥിതിക പ്രാധാന്യം : വർണ്ണപ്പരപ്പന്‍ ( Tricolour Pied Flat - Coladenia indrani ) എന്ന ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതു് ഇതിൻെറ ഇലകളാണ്. പ്രത്യേകത : ലവണാംശമുള്ള മണ്ണിലും വളരുന്ന തണൽ പൂമരം ഉപയോഗം : വെള്ളത്തിൽ നന്നായി നിലനിൽക്കുന്ന തടിയാണ് പൂവരശ്ശിന്റേത്, അതിനാൽ ബോട്ടുണ്ടാക്കാൻ ഉപയോഗിക്കാറൂണ്ട്. പൂവും മൊട്ടും ഇലകളുമെല്ലാം ഭക്ഷ്യയോഗ്യമാണ്. നല്ലൊരു കാലിത്തീറ്റയാണ്. തൊലിയിൽ നിന്നും നല്ല കട്ടിയുള്ള നാര് കിട്ടും. മണ്ണൊലിപ്പു തടയാൻ നല്ലൊരു സസ്യമാണിത്. നല്ല തണൽ മരവും പൂമരവുമായതിനാൽ നട്ടുവളർത്താറുണ്ട്. കടൽ തീരത്തു വളരുന്ന മരം പൂവ്വ് കായ് കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട്
Read in English ചെമ്മരം ശാസ്ത്രീയ നാമം: Aphanmixis polystachya അപര ശാസ്ത്രീയ നാമം: Aglaia polystachya കുടുംബം : മീലി യേസീ ഹാബിറ്റ് : മരം ആവാസവ്യവസ്ഥ : ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ കാണപ്പെടുന്നു. ഇലപൊഴിക്കും കാടുകളില്‍ സാധാരണമായി കണ്ടുവരുന്നു പ്രത്യേകത : ഔഷധ സസ്യം പാരിസ്ഥിതിക പ്രാധാന്യം : ഉപയോഗം : ചെമ്മരത്തിന്റെ തൊലിയാണ് സാധാരണ ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്. അർബുദം എന്ന രോഗത്തിന്റെ ഫലപ്രദമായ ഔഷധമായി ചെമ്മരത്തിന്റെ തൊലി ഉപയോഗിക്കുന്നു. കൃമിശല്യം, വ്രണം , പ്ലീഹ, രക്തവികാരം, കരളിന് ഉണ്ടാകുന്ന വിവിധതരം അസുഖങ്ങൾ നേത്രരോഗങ്ങൾ എന്നിവയ്ക്കും ചെമ്മരത്തിന്റെ തൊലി ഔഷധമായി ഉപയോഗിക്കുന്നു . വിത്തിൽ നിന്നും ലഭിക്കുന്ന എണ്ണ വാതത്തിന് ഉപയോഗിക്കുന്നുണ്ട്. കേരള വനം വന്യജീവി വകുപ്പ് റിസർച്ച് യൂണിറ്റ്, പീരുമേട്
Comments
Post a Comment