Common Baron

Read in English 
കനിത്തോഴി

ഇംഗ്ലീഷ് നാമം : Common Baron
ശാസ്ത്രീയ നാമം : Euthalia acontea
കുടുംബം : Nymphalidae
തിരിച്ചറിയൽ:  
ചിറകിന് പച്ച നിറം കലർന്ന തവിട്ടുനിറമുള്ള ഇവയിൽ പെൺശലഭത്തിനാണ് വലിപ്പം കൂടുതലുള്ളത്. മുൻ ചിറകിൽ കറുത്ത വലയങ്ങളും വെള്ളപ്പൊട്ടുകളും കാണപ്പെടുന്നു.  പഴങ്ങളുടെ മുകളിലിരുന്ന് പരിസരബോധമില്ലാതെ നുണഞ്ഞുകൊണ്ടിരിക്കുന്നതിനാലാണ് മലയാളത്തിൽ ഇത് പഴങ്ങളുടെ കൂട്ടുകാരൻ എന്ന അർത്ഥത്തിൽ കനിത്തോഴൻ എന്നറിയപ്പെടുന്നത്. 
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:  
മാവ്, കശുമാവ്, തല്ലി 
 ജീവിത ചക്രം               :
1. മുട്ട- ഗോളാകൃതിയിലുള്ള മുള്ളുകൾ നിറഞ്ഞ പച്ച നിറത്തിലുള്ള മുട്ട  തളിരിലകളുടെ മുകളിൽ ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു.

2. ലാർവ-  2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. പച്ച നിറമുള്ള ലാർവകൾക്ക് ശരീരത്തിന് മുകളിൽ മഞ്ഞ വരയുണ്ട്. ഇത് ഇലകളിൽ സമർത്ഥമായി മറഞ്ഞിരിക്കാൻ സഹായിക്കുന്നു.

മറഞ്ഞിരിക്കുന്ന ലാർവ

3.പ്യൂപ്പ - കൊക്കൂണിന് പച്ച നിറമാണ്. ഇലകളുടെ അടിയിൽ തന്നെയാണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്.  രണ്ടാഴ്ചക്കുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.

4.  - ചിത്രശലഭം

ചിറകിൻെറ അടിവശം

തിരികെ 
ഇന്ത്യൻ ബദാം / മാവ്  / കശുമാവ്-ലേക്ക് പോകാൻ ക്ലിക്ക് ചെയ്യുക

കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Thespesia populnea

Large Oak Blue

Common Mime