Boerhaavia diffusa

 Read in English

തഴുതാമ



റ്റ് നാമങ്ങൾ : തമിഴാമ
ശാസ്ത്രീയ നാമം :  Boerhaavia diffusa
കുടുംബം  : നിക്റ്റാംഗിയേസീ
ആവാസവ്യവസ്ഥ : 
ഹാബിറ്റ്  :  ഔഷധി
പ്രത്യേകത  : 
നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ്‌ .  പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല്‌ തരത്തിൽ കാണപ്പെടുന്നുണ്ട്. എങ്കിലും വെള്ളയും ചുവപ്പുമാണ്‌ സാധാരണം.
ഉപയോഗം: 
  • തഴുതാമയുടെ ഇലയും ഇളം തണ്ടും ഔഷധത്തിനുപുറമേ ഭക്ഷ്യയോഗ്യവുമാണ്‌.
  •  തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഇത് മൂത്രവർദ്ധനവിനും മൂത്രാശയ രോഗങ്ങൾക്കുമുള്ള ഔഷധമായി ഉപയോഗിക്കുന്നു.
  • പനി, ശരീരത്തിലുണ്ടാകുന്ന നീര്‌പിത്തംഹൃദ്രോഗംചുമ എന്നീ അസുഖങ്ങൾക്കും തഴുതാമ ഉപയോഗിക്കുന്നു. 
  • വെള്ള തഴുതാമ പക്ഷവാതസംബന്ധമായ രോഗങ്ങളിൽ വളരെയധികം ഫലപ്രദമാണ്.
  • ഉറക്ക്മില്ലായ്മ, രക്തവാതം, നേത്രരോഗങ്ങൾ എന്നിവയ്‌ക്കും തഴുതാമക്കഷായം ഗുണം ചെയ്യും.
കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം

Comments

Popular posts from this blog

Stereospermum chelanoides

Thespesia populnea

Coscinium fenestratum