Read in English പൂവരശ്ശ് ശാസ്ത്രീയ നാമം : Thespesia populnea കുടുംബം : മാൽവേസീ ആവാസവ്യവസ്ഥ : ഉഷ്ണമേഖലകളിലെ കടലോര പ്രദേശങ്ങൾ, കായലോരങ്ങൾ, ഹാബിറ്റ് : ചെറു വൃക്ഷമാണ്. പാരിസ്ഥിതിക പ്രാധാന്യം : വർണ്ണപ്പരപ്പന്‍ ( Tricolour Pied Flat - Coladenia indrani ) എന്ന ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതു് ഇതിൻെറ ഇലകളാണ്. പ്രത്യേകത : ലവണാംശമുള്ള മണ്ണിലും വളരുന്ന തണൽ പൂമരം ഉപയോഗം : വെള്ളത്തിൽ നന്നായി നിലനിൽക്കുന്ന തടിയാണ് പൂവരശ്ശിന്റേത്, അതിനാൽ ബോട്ടുണ്ടാക്കാൻ ഉപയോഗിക്കാറൂണ്ട്. പൂവും മൊട്ടും ഇലകളുമെല്ലാം ഭക്ഷ്യയോഗ്യമാണ്. നല്ലൊരു കാലിത്തീറ്റയാണ്. തൊലിയിൽ നിന്നും നല്ല കട്ടിയുള്ള നാര് കിട്ടും. മണ്ണൊലിപ്പു തടയാൻ നല്ലൊരു സസ്യമാണിത്. നല്ല തണൽ മരവും പൂമരവുമായതിനാൽ നട്ടുവളർത്താറുണ്ട്. കടൽ തീരത്തു വളരുന്ന മരം പൂവ്വ് കായ് കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട്
read in English വഴന ശലഭം ഇംഗ്ലീഷ് നാമം : Common Mime ശാസ്ത്രീയ നാമം : Papilio clytia കുടുംബം : Papilionidae തിരിച്ചറിയൽ വേഷപ്രച്ഛന്നം നടത്തുന്ന ഒരു ശലഭമാണ് വഴന ശലഭം. വിഷമയമല്ലാത്തവയും ഭക്ഷണയോഗ്യവുമായ ഈ ശലഭം ഇരപിടിയൻമാരിൽ നിന്നും രക്ഷനേടാൻ ഭക്ഷണയോഗ്യമല്ലാത്ത നീലക്കടുവയേയും അരളിശലഭത്തെയും അനുകരിക്കുന്നു . നീലകടുവയെ അനുകരിക്കുന്ന രൂപം dissimilis എന്നും അരളിശലഭത്തെ അനുകരിക്കുന്ന രൂപം clytia എന്നും അറിയപെടുന്നു. നീലകടുവയെ അനുകരിക്കുന്ന രൂപം- കറുത്ത നിറത്തിൽ വെള്ളനിറത്തിലുള്ള വരകളും പൊട്ടുകളും ഉള്ള ചിറകുകൾ ഉള്ള ഇവയെ കണ്ടാൽ നീലകടുവ ആണെന്ന് തോന്നും.ചിറകിനുഅടിവശത്തും വരകളും പൊട്ടുകളും ഉണ്ടെങ്കിലും അവ മുകൾവശത്തെക്കാൾ വലുതും തെളിഞ്ഞതും ആണ്.പിന്ചിറകിൽ മഞ്ഞനിറത്തിൽ ഉള്ള പൊട്ടുകൾ ആണ് ഇവയെ നീലകടുവയിൽ നിന്നും തിരിച്ചറിയാൻ സഹായികുന്നത് . അരളിശലഭത്തെ അനുകരിക്കുന്ന രൂപം- കറുപ്പുനിറത്തിൽ പൊട്ടുകൾ ഉള്ള ഇവയ്ക്ക് അരളിശലഭത്തോട് സാമ്യം ഏറെയുണ്ട്.പൊട്ടുകളുടെ രൂപത്തിൽ ഉള്ള വ്യത്യാസവും പിന് ചിറക...
Read in English വലിയ ഓക്കിലനീലി ഇംഗ്ലീഷ് നാമം : Large Oak Blue ശാസ്ത്രീയ നാമം : Arhopala amantes കുടുംബം : Lyacanidae തിരിച്ചറിയൽ : കറുത്ത അരികോടുകൂടിയ തിളങ്ങുന്ന തുരിശു നീല ചിറകുകളും കരികില ബ്രൗണ്‍ നിറത്തിലുള്ള ചിറകിൻെറ അടിവശത്ത് ഇടയ്ക്കിടെ ഇരുണ്ട പൊട്ടുകളും കുറികളും കാണപ്പെടുന്നു. പ്രത്യേകത : വനാന്തരങ്ങളിൽ കാണപ്പെടുന്ന ഒരു ശലഭമാണ് . വളരെ വേഗത്തിൽ പറക്കുന്ന സ്വഭാവമാണ്. ലാർനയുടെ ഭക്ഷണ സസ്യങ്ങൾ: ഞാവൽ, കാട്ടുഞാറ, പൂച്ചപഴം തുടങ്ങിയ ഞാവൽ വർഗ്ഗത്തിൽ പ്പെട്ട മരങ്ങളുടെയും പോങ്, കമ്പകം തുടങ്ങിയ കമ്പക വർഗ്ഗത്തിൽ പ്പെട്ട മരങ്ങളുടെയും താന്നി, മരുത്, നീർമരുത്, ബദാം തുടങ്ങിയ മരുത് വർഗ്ഗത്തിൽ പ്പെട്ട മരങ്ങളുടെയും ഇലക ളിലാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. ജീവിത ചക്രം : 1. മുട്ട...
Comments
Post a Comment