Posts

Ficus hispida

Image
  Read in English പാറകം  മറ്റു പേരുകൾ  :  കാട്ടത്തി. എരുമനാക്ക്, പാറകം  Hairy Fig ശാസ്ത്രീയ നാമം:  Ficus hispida ശാസ്ത്രീയ നാമം:    കുടുംബം  :  മോറേസി ഹാബിറ്റ് :   കുറ്റിച്ചെടി ആവാസവ്യവസ്ഥ :  ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ  കാണപ്പെടുന്നു. കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്നു പ്രത്യേകത :    പൊള്ളയായ ശാഖ.  കല്ലടരുകളിലും കിണറിൻ പടവുകളിലും ഇവ സർവ്വസാധാരണമായി തഴച്ചുവളരുന്നു.  പാരിസ്ഥിതിക പ്രാധാന്യം  :  ഈ മരത്തിൽ നിറയെ ചെറിയ അത്തിപ്പഴങ്ങൾ ഉണ്ടാവുന്നു. കാക്കകളും മറ്റ് പക്ഷികളും ഇതു പാകമാകുമ്പോൾ യഥേഷ്ടം ഭക്ഷിക്കുന്നു ഉപയോഗം :  പശുക്കൾക്ക് നല്ല ഇഷ്ടമുള്ള ഒരു ഇലയാണ്. മദി ലക്ഷണം കാണിക്കാത്ത പശുക്കൾക്ക് പ്രതിവിധിയായി കൊടുക്കുന്നത് കണ്ടിട്ടുണ്ട്. പിന്നെ ഗർഭശേഷം മറുപിള്ള വീഴാൻ വേണ്ടിയും ഈ ഇല തീറ്റിയ്ക്കാറുണ്ട്. കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Flacourtia jangomas

Image
   Read in English ലൗലോലിക്ക ശാസ്ത്രീയ നാമം :  Flacourtia jangomas കുടുംബം  :  സാലിക്കേസീ മറ്റു പേരുകൾ :  ലൂബിക്ക, ലൂവിക്ക,ചീമനെല്ലിക്ക,ശീമനെല്ലിക്ക, വൗഷാപ്പുളി,ചുവന്ന നെല്ലിക്ക,ഓലോലിക്ക, ലോലോലിക്ക റൂബിക്ക,ളൂബിക്ക,ഗ്ലോബക്ക,ഗ്ലൂബിക്ക, ഡബ്ലോലിക്ക,ഡബിളിക്ക,ഡ്യൂപ്ലിക്ക,റൂളി പുളിക്ക,റൂപ്ലിക്ക എന്നിങ്ങനെ ധാരാളം പേരുകളിൽ അറിയപ്പെടുന്നു. ഉപയോഗം :   പുളിരസമുള്ളതിനാൽ ഉപ്പ് കൂട്ടി ലൂബിക്ക തിന്നാറുണ്ട്. ചമ്മന്തി ഉണ്ടാക്കാറുണ്ട്. പുളിരസം കൂടുതലുള്ളതുകൊണ്ട് അച്ചാർ ഇടാനും നന്നായി പഴുത്ത പാകത്തിലുള്ളതുകൊണ്ട് ജാം ഉണ്ടാക്കാനും ഉപയോഗിക്കാം. മീൻ കറികളിൽ പുളിരസത്തിനുവേണ്ടി ലൂബിക്ക ഉപയോഗിക്കുന്നതും കാണാറുണ്ട്. കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Moringa oleifera

Image
     Read in English മുരിങ്ങ മറ്റു പേരുകൾ  :   Drumstick tree ശാസ്ത്രീയ നാമം:  Moringa oleifera ( മൊരിംഗ ഒലേയ്ഫെറ) കുടുംബം  :   മൊരിന്‍ഗേസി ഹാബിറ്റ് :  ചെറുമരം ആവാസവ്യവസ്ഥ :  ഉഷ്ണമേഖല പ്രദേശങ്ങളിൽ നട്ടുവളർത്തുന്നു.  ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണയായി വളരുന്നത്‌ പ്രത്യേകത :  മുരിങ്ങയിലയും  മുരിങ്ങക്കായും  മിക്ക  ഏഷ്യൻ രാജ്യങ്ങളിലും  കറികൾക്കുള്ള വിഭവമാണ്. വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ളതുമായ ഒരു മരമാണ് മുരിങ്ങ പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം  : മുരിങ്ങയിലയും  മുരിങ്ങക്കായും  മിക്ക  ഏഷ്യൻ രാജ്യങ്ങളിലും  കറികൾക്കുള്ള വിഭവമാണ്‌.  വെള്ളം ശുദ്ധീകരിക്കുന്നതിനായും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്‌.  ഒരു ഗ്രാം മുരിങ്ങയിലയിൽ ഓറഞ്ചിലുള്ളതിനേക്കാൾ ഏഴുമടങ്ങ്‌  ജീവകം സി , പാലിലുള്ളതിനേക്കാൾ നാലുമടങ്ങ്‌   കാൽസ്യം , രണ്ടുമടങ്ങ്‌   കൊഴുപ്പ്‌ ,   കാരറ്റിലുള്ളതിനേക്കാൾ   നാലുമടങ്ങ്‌   ജീവകം എ , വാഴപ്പഴത്തിലുള്ളതിനേക്കാൾ മൂന്...

Pouteria campechiana

Image
     Read in English മുട്ടപ്പഴം മറ്റു പേരുകൾ  :  ശാസ്ത്രീയ നാമം:  Pouteria campechiana കുടുംബം  :  സപ്പോട്ടേസീ  ഹാബിറ്റ് :  ചെറുമരം ആവാസവ്യവസ്ഥ :  ദ്ധ്യ അമേരിക്കയിലെ നിത്യഹരിത, ആർദ്ധ- നിത്യഹരിത വനങ്ങൾ. ഉഷ്ണമേഖല പ്രദേശങ്ങളിൽ നട്ടു വളർത്തുന്നു. പ്രത്യേകത :    ഫലവൃക്ഷമാണ്.  പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം :  പഴത്തിന്റെ ആകൃതിയും ഭക്ഷ്യയോഗ്യമായ ഭാഗത്തിന്റെ പ്രത്യേകതയുമാണ് മുട്ടപ്പഴം എന്ന് പേര് വരാൻ കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് പഴുത്ത മുട്ടപ്പഴത്തിന്റെ ഉൾഭാഗം.  വിറ്റാമൻ എ, വിറ്റാമിൻ സി, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് ഈ പഴം മരം തായ്‍തടി പുറംതൊലി ഇല കായ, വിത്ത് കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Manilkara zapota

Image
  Read in English സപ്പോട്ട മറ്റു പേരുകൾ  :  ചിക്കു   ശാസ്ത്രീയ നാമം:  Manilkara zapota അപര ശാസ്ത്രീയ നാമം:  കുടുംബം  :  സപ്പോട്ടേസീ  ഹാബിറ്റ് :   ചെറുമരം ആവാസവ്യവസ്ഥ :  മദ്ധ്യ അമേരിക്കയിലെ നിത്യഹരിത, ആർദ്ധ- നിത്യഹരിത വനങ്ങൾ. ഉഷ്ണമേഖല പ്രദേശങ്ങളിൽ നട്ടു വളർത്തുന്നു. പ്രത്യേകത :   ഫലവൃക്ഷമാണ്.  സപ്പോട്ട ഒരു വാണിജ്യ വിളയായി വൻതോതിൽ കൃഷി ചെയ്തുവരുന്നു. പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം :  സ്വാദേറിയ പഴം  വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയാണ്.  പഴത്തിലുള്ള  ടാനിനിൽ  അടങ്ങിയ  പോളിഫിനോൾ അസിഡിറ്റി കുറയ്‍ക്കും. ഇതിന്  ആൻറ്റി-പാരസൈറ്റിക്കൽ,  ആൻറ്റി-ഇൻഫ്ലമേറ്ററി,  ആൻറ്റി-വൈറൽ,  ആൻറ്റി-ബാക്ടീരിയൽ ഗുണങ്ങളുള്ളതിനാൽ വയറ്റിലെ   അണുബാധയും വീക്കങ്ങളും തടയാനും, മലബന്ധം, ഗ്യാസ്  എന്നിവ കുറയ്ക്കാനും കഴിയും.  ആൻറ്റി-ഓക്സിഡൻ്റുകൾ  ക്യാൻസ‌‍‌ർ തടയുന്നു.  മരക്കറയിൽ നിന്നാണ് ച്യൂയിംഗം ഉണ്ടാക്കുന്നത്.  മരം തായ്‍തടി പുറംതൊലി ഇല പൂവ്വ് കായ വിത്ത...

Spathodea campanulata

Image
   Read in English സ്‌ക്യൂട്ട് മരം മറ്റു പേരുകൾ  :  ഫൗണ്ടൻമരം, ണിപ്പൂമരം,  Spathodium ശാസ്ത്രീയ നാമം:  Spathodea campanulata അപര ശാസ്ത്രീയ നാമം:  Spathodea nilotica   കുടുംബം  :  ബിഗ്നോണിയേസീ ഹാബിറ്റ് :    മരം ആവാസവ്യവസ്ഥ :   സ്വദേശംആഫ്രി ക്കയാണ് . പ്രത്യേകത :  പൂമരമാണ്.  പൂമൊട്ടിൽ വെള്ളം ഉണ്ടാകും. അമർത്തിയാൽ ഇവ പുറത്തേക്കു വമിക്കുന്നു. അതിനാലാണ് ഇവയ്ക്ക്  ഫൗണ്ടൻ മരം  എന്ന പേരു ലഭിച്ചത്.  പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം :  അലങ്കാരസസ്യം. മരം തായ് തടി ഇല Add caption പൂവ്വ് കായ്‍കൾ കേരള വനം വന്യജീവി വകുപ്പ്  റിസർച്ച് യൂണിറ്റ്, പീരുമേട്

Samanea saman

Image
Read in English മഴ   മരം മറ്റു പേരുകൾ  :  5 മണി മരം, Rain Tree ശാസ്ത്രീയ നാമം:  Samanea saman  സമാനിയ സമാൻ   അപര ശാസ്ത്രീയ നാമം:  Albizia saman കുടുംബം  :  ഫാബേസീ ഹാബിറ്റ് :    മരം ആവാസവ്യവസ്ഥ :  സ്വദേശം തെക്കേ  അമേരിക്കയാണ് . പ്രത്യേകത :  വളരെ വേഗം വളരുന്ന മരമാണ്.  തായ്‍തടി അധികം ഉയരം വയ്ക്കാറില്ല. നല്ല വണ്ണം വയ്ക്കും. കുടപോലുള്ളതാണ് കാനൊപ്പി. പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം :  ഒരു തണൽ മരമായി നട്ടുവളർത്തുന്നുണ്ട്. തടി വിറകിനായി ഉപയോഗിക്കുന്നു. തായ് തടി കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്