Clitoria ternatea
Read in English
ശംഖുപുഷ്പം

മറ്റ് നാമങ്ങൾ: അപരാജിത
ശാസ്ത്രീയ നാമം : Clitoria ternatea
പര്യായ ശാസ്ത്രീയ നാമം :
കുടുംബം : ഫാബേസീ
ആവാസവ്യവസ്ഥ : നാട്ടിൻ പ്രദേശങ്ങളിൽ നട്ടുവളർത്തുന്നു.ഇന്തോനേഷ്യയിലും മലേഷ്യയിലുമാണ് ഇവയുടെ ഉത്ഭവം എന്നു വിശ്വസിക്കുന്നു
ഹാബിറ്റ് : ആരോഹി.
പ്രത്യേകത : ഔഷധസസ്യം.
പാരിസ്ഥിതിക പ്രാധാന്യം :
ഉപയോഗം :
- ആയുർവേദത്തിൽ മാനസിക രോഗങ്ങൾക്കുള്ള മരുന്നായി ശംഖുപുഷ്പം ഉപയോഗിക്കുന്നു.
- ശംഖുപുഷ്പത്തിന്റെ വേരിന് മൂർഖൻ പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ശക്തിയുണ്ട് എന്നും പറയപ്പെടുന്നു.
- നീല ശംഖുപുഷ്പത്തിന്റെ ചെടി കഷായം കുടിച്ചാൽ ഉന്മാദം, ശ്വാസരോഗം, ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കുന്നതാണ്.
- തൊണ്ടവീക്കം ഇല്ലാതാക്കാനും ഇതിന്റെ വേര് ഉപയോഗിക്കുന്നു. പനി കുറയ്ക്കാനും ശരീരബലം ഉണ്ടാകാനും സ്ത്രീകൾക്കുണ്ടാകുന്ന ലൈംഗിക അസുഖങ്ങൾക്കും ശംഖുപുഷ്പം എന്ന ഔഷധസസ്യം ഉപയോഗിക്കുന്നു.

![]() |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |
Comments
Post a Comment