Dysoxylum malabaricum
Read in English
അകിൽ
മറ്റ് നാമങ്ങൾ : വെള്ളകിൽ
ശാസ്ത്രീയ നാമം : Dysoxylum malabaricum
കുടുംബം : മെലിയേസീ
ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ
ഹാബിറ്റ് : വൻമരം
പ്രത്യേകത : കയ്പും എരിവും കലർന്ന രസം. കറുത്ത അകിൽ വെള്ളത്തിലിട്ടാൽ ലോഹമെന്നപോലെ താണുപോകും.
ഔഷധയോഗ്യ ഭാഗം : തടി, വിത്തിൽ നിന്നും എടുക്കുന്ന എണ്ണ
ഉപയോഗം :
- തടിയും എണ്ണയുമാണ് പ്രധാന ഔഷധങ്ങൾ. അകിൽ മരത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ വൃണം, വിഷം, കുഷ്ഠം, ചൊറി എന്നീ അസുഖങ്ങൾക്കെതിരെയുള്ള ഔഷധമായി ആയുർവേദ ചികിത്സയിൽ ഉപയോഗിക്കുന്നു.
- അരിമ്പാറ, ആണിരോഗം തുടങ്ങിയസുഖങ്ങൾക്ക് പൊൻകാരം അകിലിന്റെ എണ്ണ ചേർത്ത് ചാലിച്ച് പുരട്ടുന്നു.
- ഇതിന്റെ തടിച്ചീളുകളും തടിപൊടിച്ചെടുത്ത ചൂർണവും സുഗന്ധ ധൂപനത്തിന് ഉപയോഗിച്ചുവരുന്നു. ഈ ധൂപനം വ്രണരോപണത്തിനും അന്തരീക്ഷത്തിലുള്ള അണുക്കളെ നശിപ്പിക്കുന്നതിനും സഹായകമാണ്.
![]() |
കായ് |
![]() |
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment