Ficus benghalensis
Read in English
പേരാൽ
ശാസ്ത്രീയ നാമം : Ficus benghalensis
കുടുംബം : മൊറേസി
ആവാസവ്യവസ്ഥ : ഇന്ത്യയിൽ ഇലകൊഴിയും ഈർപ്പവനങ്ങളിലും നാട്ടിൻപുറങ്ങളിലും പേരാൽ ഉണ്ട്.
പ്രത്യേകത :
ഇന്ത്യയുടേ ദേശീയ വൃക്ഷമാണ് പേരാൽ.തിരശ്ചീനമായി വളരുന്ന ശിഖരങ്ങളിൽ നിന്നും ഭൂമിയിലേയ്ക്ക് വളരുന്ന വേരുകൾ (prop root) ശിഖരങ്ങളെ ബലപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും വിസ്താരമുള്ള വൃക്ഷങ്ങൾ പേരാലുകളാണ്.ആന്ധ്രാപ്രദേശിലെ 550-ലേറെ വർഷം പ്രായമുള്ള തിമ്മമ്മ മറിമന്നു എന്ന പേരാലാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും വിസ്തൃതിയുള്ള വൃക്ഷം.
പാരിസ്ഥിതിക പ്രാധാന്യം :
ഉഷ്ണമേഖലാ വനങ്ങളിലെ കീ സ്റ്റോണ്‍ സ്പീഷീസായ മരമാണ്. പഴങ്ങൾ പക്ഷി മൃഗാധികൾ കഴിക്കുന്നു. അരളി ശലഭത്തിൻെറ (Common Crow) ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.
ഉപയോഗം :
പേരാൽ നല്ല തണൽ മരമാണ്. ഇലകൾ കാലിതീറ്റയാണ്.വേര്, തൊലി, ഇലകൾ, മുകുളം, പൂമൊട്ട്, പൂവ്, കായ്, പഴം, കറ എന്നിവ മരുന്നായി ഉപയോഗിക്കുന്നു.അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാലു മരങ്ങൾ ചേർന്നതാണ് നാല്പാമരം.ദശമൂലത്തിൽ ഉൾപ്പെട്ടതാണ്.
fruits |
Prop Roots |
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment