Holoptelia integrifolia
ആവൽ
മറ്റുപേരുകൾ : ആവിൽ, ഞെട്ടാവൽ
ശാസ്ത്രീയ നാമം : Holoptelia integrifolia
കുടുംബം : ഉൾമേസീ
ഹാബിറ്റാറ്റ് : കേരളത്തിൽ പശ്ചിമഘട്ടത്തിലെ ഇലപൊഴിയുംവനങ്ങളിലും അർദ്ധഹരിതവനങ്ങളിലും കാണപ്പെടുന്ന ഒരിനം മരമാണ് ആവൽ.
പ്രത്യേകത : ജനുവരി - ഫെബ്രുവരി കാലയളവിൽ മരം പുഷ്പിക്കുന്നു. നീർവാർച്ചയുള്ള മണ്ണിൽ ഇവ നന്നായി വളരുന്നു. അതിശൈത്യം വൃക്ഷത്തിനു താങ്ങാനാവില്ല. ഇവയുടെ പരുക്കൻ തൊലി കഷണങ്ങളായി അടർന്നു വീഴുന്നവയാണ്. ഇലകൾക്ക് കശക്കുമ്പോൾ ദുർഗന്ധമുണ്ട്.
ഉപയോഗം :
- ആവലിന്റെ ഇലയും മരപ്പട്ടയും ഔഷധമായി ഉപയോഗിക്കുന്നു. കഫത്തെ ശമിപ്പിക്കുന്നു.
- ചർമ്മരോഗത്തിനും കുഷ്ഠത്തിനും അർശ്ശസിനും രക്തശുദ്ധിക്കും പ്രമേഹത്തിനും ഉപയോഗിക്കുന്നു.
- മരത്തിന്റെ തൊലിയിൽ ഫ്രീഡിലിൻ, ലിഗ്നിൻ, പെന്റോസാൻ എന്നിവയും വിത്തിൽ മഞ്ഞനിറമുള്ള എണ്ണയും ഗ്ലൂട്ടാമിക് അമ്ലവും ഇലകളിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫോസ്ഫറസ് എന്നിവയും അടങ്ങിയിരിക്കുന്നു.
- തടിക്ക് ഭാരവും ഉറപ്പും ഉണ്ടെങ്കിലും ഈടില്ലാത്തതിനാൽ ഫർണിച്ചർ നിർമ്മാണത്തിനുപയോഗിക്കാൻ സാധ്യമല്ല. തടിക്ക് വെള്ളയും കാതലുമുണ്ട്. കാർഷികോപകരണ നിർമ്മാണത്തിനും തീപ്പെട്ടി നിർമ്മാണത്തിനും ഉപയോഗിക്കുന്നു.
മരം |
തൊലിപ്പുറം |
കായ്‍കൾ നിറഞ്ഞു നിൽക്കുന്ന ശാഖ |
കായ്‍കൾ |
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment