Hopea ponga
Read in English
ഇരുമ്പകം
മറ്റ് പേരുകൾ : ഇലപൊങ്ങ്, ഇരുമ്പകം,ഈയകം,പൊങ്ങ്
ശാസ്ത്രീയ നാമം : Hopea ponga
പര്യായ നാമം: Hopea wightiana
കുടുംബം : ഡിപ്റ്ററോകാർപേസീ
ആവാസവ്യവസ്ഥ : നിത്യഹരിത, അര്‍ദ്ദ-നിത്യഹരിത വനങ്ങളിൽ പ്രധാനമായി നദീതീരങ്ങളിലാണ് ഇത് വളരുന്നത്. കാവുകളിലും കാണപ്പെടുന്നു. പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയാണ്.
ഹാബിറ്റ് : നിത്യഹരിത മരം
പാരിസ്ഥിതിക പ്രാധാന്യം :
വലിയ ഓക്കിലനീലി ശലഭം (Large Oak Blue), യവന തളിർനീലി (Centuare Oak blue) ശലഭം, നീൾവെള്ളിവരയൻ ശലഭം (Long banded Silverline) എന്നിവ മുട്ട ഇടുന്നത് ഇതിൻെറ ഇലകളിലാണ്.
ഉപയോഗം : ഇതിന്റെ തടി ആനക്കൂടുകൾ പോലെയുള്ള കട്ടിയുള്ള ചട്ടക്കൂടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ട്.
തായ് തടിയിലെ തൊലിയുടെ ഛേദം |
ഇലകൾ |
പൂങ്കുല |
കായ്‍കൾ |
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment