Hydnocarpus pentandrus

രോട്ടി


ശാസ്ത്രീയ നാമം : Hydnocarpus pentandrus
കുടുംബം : അക്കാരിയേസീ
ആവാസവ്യവസ്ഥ : പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിലും ഈർപ്പവനങ്ങളിലും  പുഴക്കരകളിൽ കാണപ്പെടുന്നു.
ഹാബിറ്റ് : ചെറുമരം
പ്രത്യേകത :  പഴം മൽസ്യങ്ങൾക്ക് വിഷമാണ്.
ഉപയോഗം : 
  • വിളഞ്ഞ കായ്ക്കുള്ളിലെ വിത്തുകൾ ആട്ടിയെടുക്കുന്ന എണ്ണയും പിണ്ണാക്കും വളരെയധികം ഉപയോഗങ്ങൾ നിറഞ്ഞതാണ്. മരോട്ടി എണ്ണയിൽ മഞ്ഞൾപ്പൊടി ചേർത്ത്‌ പശരൂപത്തിലാക്കി പുരട്ടിയാൽ ത്വക്ക്‌ രോഗത്തിന്‌ ശമനം ലഭിക്കും.
  • മഞ്ഞൾ മരോട്ടി എണ്ണയിലോ വേപ്പെണ്ണയിലോ ചാലിച്ച് പുരട്ടിയാൽ കുഴിനഖത്തിന് ശമനം ലഭിക്കും.
  • മരോട്ടി പിണ്ണാക്ക് നല്ല ജൈവവളമാണ്. കുരുമുളകിന്റെ ദ്രുതവാട്ടത്തിനു മരോട്ടിയുടെ എണ്ണ സ്പ്രേ ചെയ്താൽ മതി. കുഷ്ഠരോഗത്തിനും, കീട പ്രതിരോധത്തിനും മരോട്ടി ഉപയോഗിക്കുന്നുണ്ട്.
  • മരോട്ടിയുടെ തോടു കത്തിച്ചാൽ ചിലന്തി, പാറ്റ എന്നിവയെ അകറ്റാം.

മരോട്ടിയുടെ ക്യഷിരീതിയും ...

തൊലി

പൂക്കൾ

മരോട്ടികായ


കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്


Comments

Popular posts from this blog

Thespesia populnea

Stereospermum chelanoides

Artocarpus heterophyllus