Nageia wallichiana
Read in English
നിറംപല്ലി
മറ്റു പേരുകൾ :
ശാസ്ത്രീയനാമം : Nageia wallichiana
പര്യായ ശാസ്ത്രീയനാമം : Podocarpus wallichiana
സസ്യ കുടുംബം : പോഡോകാർപേസിയെ
ആവാസവ്യവസ്ഥ : ഉയർന്ന മലപ്രദേശങ്ങളിലെ നിത്യഹരിത വനങ്ങൾ.
പ്രത്യേകത : ഉഷ്ണമേഖലയിൽ തദ്ദേശീയമായി കാണപ്പെടുന്ന ജിമ്നോസ്പേം വർഗ്ഗത്തിൽപ്പെട്ട ഒരേ ഒരു മരം. കേരളത്തിൽ റാന്നി ഡിവിഷനിലെ ഊറാനി ഭാഗങ്ങളിലും ഗവി ഭാഗങ്ങളിലും ഇടുക്കിയിലെ മാങ്കുളത്തും മൂന്നാറിലും ചോലക്കാടുകളില്‍ കാണപ്പെടുന്നു . ബൈബിളിലെ നോഹയുടെ പെട്ടകം ഈ വൃക്ഷത്തിന്റെ തടി ളപയോഗിച്ചാണ് നിര്‍മ്മിച്ചതെന്ന് കഥ.
ആണ്‍ മരങ്ങളും പെണ്‍മരങ്ങളും ആയികാണുന്നു. കാറ്റത്താണ് പരാഗണം.
ഉപയോഗം :
- തടി - സംഗീതോപകരണങ്ങൾ ഉണ്ടാക്കുവാനും, വീടുകൾ പണിയുന്നതിനും, പ്ലൈവുഡ് നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നു.
- ഇല - ചുമയ്ക്കും സന്ധിവേദനയ്ക്കും ഔഷധമായി ഉപയോഗിക്കുന്നു.
തൊലിയുടെ ഛേദം |
താഴോട്ടു വളരുന്ന ശാഖകൾ |
തടിച്ച ഇലകള്‍ |
കായ്കൾ |
കേരള വനം വന്യജീവി വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗം |
Comments
Post a Comment