Pongamia pinnata

Read in English
ഉങ്ങ് (പുങ്ക്)
റ്റ് നാമങ്ങൾ       : പുങ്ക്പുങ്ങ്, പൊങ്ങ്
ശാസ്ത്രീയ നാമം : Pongamia pinnataകുടുംബം : പാപ്പിലിയോണേസി
ആവാസവ്യവസ്ഥ : പ്രധാനമായും പർവ്വതങ്ങളുടെയും നദികളുടെയും അരുവികളുടെയും തീരത്ത് സമൃദ്ധിയായി വളരുന്നു.
ഹാബിറ്റാറ്റ് : ഇലപൊഴിയും ഈർപ്പവനങ്ങൾ.
പ്രത്യേകത : നല്ല തണൽ വൃക്ഷമാണ്. വേനൽകാലത്ത് ഇലകൾ ഉണ്ടാകുകയും മഴക്കാലത്ത് ഇല പൊഴിയുകയും ചെയ്യും. 
ഔഷധയോഗ്യ ഭാഗങ്ങൾ : ഇല, തൊലി, കുരു, എണ്ണ, വേര്.
ഉപയോഗം :
  • വ്രണം, ത്വക്‌രോഗം ഇവ ശമിപ്പിക്കുന്നു. രക്തശുദ്ധി ഉണ്ടാക്കുന്നു. ചൊറിച്ചിൽ മാറ്റുന്നു. കഫ-വാത രോഗങ്ങൾ ശമിപ്പിക്കുന്നു.
  • ഉങ്ങിന്റെ വേര് ഇടിച്ചുപിഴിഞ്ഞ നീരിൽ വേപ്പിലയും, കരിനൊച്ചിയിലയും കൂടി അരച്ച് ചേർത്ത് ഉപയോഗിച്ചാൽ വ്രണം കരിയും.
  • കുഷ്ഠവ്രണങ്ങളിൽ ഉങ്ങിന്റെ കുരു ചതച്ചു കെട്ടുന്നത് നല്ലതാണ്.
  • ഉങ്ങിന്റെ പട്ട ഇട്ട് വെളിച്ചെണ്ണ കാച്ചി തേച്ചാൽ ഒടിവും ശോഫങ്ങളും ശമിക്കും.ഉങ്ങിന്റെ എണ്ണയിൽ വെളിച്ചെണ്ണ ചേർത്ത് തേച്ചാൽ താരൻ മാറും
  • ഉങ്ങിന്റെ ഇല പിഴിഞ്ഞെടുത്ത നീര് കുടിച്ചാൽ ഉദര കൃമി നശിക്കും.
  • ഉങ്ങിൻ കുരുവിൽ നിന്നെടുക്കുന്ന എണ്ണ വൃണങ്ങളിൽ പുരട്ടുന്നത് പഴുപ്പ് മാറാനും വ്രണം കരിയാനും ഉപകരിക്കും.കുഷ്ഠ രോഗത്തിന്റെ ചികിത്സയ്ക്കായും ഉങ്ങിൻ കുരു ഉപയോഗിക്കുന്നു.
  • എണ്ണ ജൈവ ഇന്ധനം  ഉണ്ടാക്കുന്നതിന്  ഉപയോഗിക്കുന്നു.
File:Indian beech - ഉങ്ങ് 002.jpg - Wikimedia Commons
ഇല

 കായ്ക

കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Thespesia populnea

Stereospermum chelanoides

Artocarpus heterophyllus