Read in English പൂവരശ്ശ് ശാസ്ത്രീയ നാമം : Thespesia populnea കുടുംബം : മാൽവേസീ ആവാസവ്യവസ്ഥ : ഉഷ്ണമേഖലകളിലെ കടലോര പ്രദേശങ്ങൾ, കായലോരങ്ങൾ, ഹാബിറ്റ് : ചെറു വൃക്ഷമാണ്. പാരിസ്ഥിതിക പ്രാധാന്യം : വർണ്ണപ്പരപ്പന്‍ ( Tricolour Pied Flat - Coladenia indrani ) എന്ന ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതു് ഇതിൻെറ ഇലകളാണ്. പ്രത്യേകത : ലവണാംശമുള്ള മണ്ണിലും വളരുന്ന തണൽ പൂമരം ഉപയോഗം : വെള്ളത്തിൽ നന്നായി നിലനിൽക്കുന്ന തടിയാണ് പൂവരശ്ശിന്റേത്, അതിനാൽ ബോട്ടുണ്ടാക്കാൻ ഉപയോഗിക്കാറൂണ്ട്. പൂവും മൊട്ടും ഇലകളുമെല്ലാം ഭക്ഷ്യയോഗ്യമാണ്. നല്ലൊരു കാലിത്തീറ്റയാണ്. തൊലിയിൽ നിന്നും നല്ല കട്ടിയുള്ള നാര് കിട്ടും. മണ്ണൊലിപ്പു തടയാൻ നല്ലൊരു സസ്യമാണിത്. നല്ല തണൽ മരവും പൂമരവുമായതിനാൽ നട്ടുവളർത്താറുണ്ട്. കടൽ തീരത്തു വളരുന്ന മരം പൂവ്വ് കായ് കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട്
Read in English പാതിരി ശാസ്ത്രീയ നാമം: Stereospermum chelonoides അപര ശാസ്ത്രീയ നാമം: S suaveolens , S colais കുടുംബം : ബിഗ്നോണി യേസീ ഹാബിറ്റ് : മരം ആവാസവ്യവസ്ഥ : ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ കാണപ്പെടുന്നു. ഇലപൊഴിക്കും കാടുകളില്‍ സാധാരണമായി കണ്ടുവരുന്നു പ്രത്യേകത : ഔഷധ സസ്യം , തീയും വരൾച്ചയുമൊക്കെ കുറെയൊക്കെ സഹിക്കും. പ്രകാശാർത്ഥി , കളിമണ്ണിനോട് പ്രത്യേക ഇഷ്ടമുള്ളതിനാൽ കളിമൺ പ്രദേശങ്ങളിൽ കൂട്ടമായി വളരുന്നു പാരിസ്ഥിതിക പ്രാധാന്യം : ഉപയോഗം : വേര് , ഇല , പൂവ് , തൊലി എന്നിവ ഔഷധങ്ങളാണ്. രക്തത്തിലെ ഷുഗറും കൊളസ്ട്രോളും കുറയ്ക്കുന്നു. കരളിനെ സംരക്ഷിക്കുന്നു. തലച്ചോറിലെ കലകളുടെ നശീകരണം തടയുന്നു. തടി ഉപയോഗയോഗ്യമാണ്. പൂക്കൾ കേരള വനം വന്യജീവി വകുപ്പ് റിസർച്ച് യൂണിറ്റ്, പീരുമേട്
Read in English പ്ലാവ് മ റ്റ് നാമ ങ്ങൾ : ശാസ്ത്രീയ നാമം : A rtocarpus heterophyllus കുടുംബം : മൊറേഷ്യേ ആവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ, ആർദ്ധ്ര ഇലപൊഴിക്കും കാടുകൾ, നട്ടുവളർത്തുന്നവ ഹാബിറ്റ് : നിത്യഹരിത വൃക്ഷം പ്രത്യേകത : ഇതിൻെറ ഫലമാണ് ചക്ക ഉപയോഗം : ചക്കച്ചുള, ചക്കക്കുരു ഭക്ഷ്യയോഗ്യമാണ്. കാതലായ തടി മുറിച്ച് വീട് നിർമ്മാണത്തിനും വീട്ടുപകരണങ്ങളുണ്ടാക്കുന്നതിനും സർവസാധാരണയായി ഉപയോഗിക്കുന്നു പ്ലാവിന്റെ തടിയുടെ പൊടിയിൽ ആലം ചേർത്ത് തിളപ്പിച്ച് മഞ്ഞനിറമുള്ള ചായം ബുദ്ധഭിക്ഷുക്കൾ വസ്ത്രം നിറം പിടിപ്പിക്കാൻ ഉപയോഗിക്കുന്നു. പ്ലാവില ആടിന് ഇഷ്ടമായ തീറ്റയാണ് ഇല പൂങ്കുല ചക്ക ഭാരതീയ ജ്യോതിഷ പ്രകാരം ഉത്രാടം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണ് പ്ലാവ്. കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട്
Comments
Post a Comment