Vetiveria zizanioides
Raed in English
രാമച്ചം

മറ്റ് നാമങ്ങൾ :
ശാസ്ത്രീയ നാമം: Vetiveria zizanioides
ശാസ്ത്രീയ നാമം: Vetiveria zizanioides
അപര ശാസ്ത്രീയ നാമം: Chrysopogan zizanioides
കുടുംബം : പൊയേസീ
ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു
ഹാബിറ്റ് : പുൽ വർഗ്ഗത്തിൽ പെട്ട ഔഷധി
പ്രത്യേകത :
കുടുംബം : പൊയേസീ
ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു
ഹാബിറ്റ് : പുൽ വർഗ്ഗത്തിൽ പെട്ട ഔഷധി
പ്രത്യേകത :
ഈ പുൽച്ചെടികൾക്കു രണ്ടുമീറ്ററോളം ഉയരമുണ്ടാകും. മൂന്നു മീറ്ററോളം ആഴത്തിൽ വേരോട്ടവുമുണ്ടാകും. സുഗന്ധ പുല്ലുകളുടെ ഗണത്തിലുള്ള രാമച്ചത്തിന്റെ ആയുർദൈർഘ്യം ചിലപ്പോൾ ദശകങ്ങളോളം നീളും
ഉപയോഗം :
- രാമച്ചത്തിന്റെ വേരിൽ നിന്നുമുണ്ടാക്കുന്ന എണ്ണ ഏറെ ഔഷധ ഗുണമുള്ളതാണ്. ശരീരത്തിനു മൊത്തത്തിൽ കുളിർമയും ഉന്മേഷവും പകരാൻ രാമച്ചത്തിന്റെ എണ്ണയ്ക്കു കഴിയുന്നുണ്ട്.
- ആയുർവേദ ചികിത്സകർ രാമച്ചം കടുത്തവയറുവേദന, ഛർദി, സന്ധിവാതം എന്നിവയ്ക്ക് പ്രതിവിധിയായി നൽകാറുണ്ട്.
- .വേരുപയോഗിച്ചു് വിശറി, കിടക്ക, തട്ടിക (കർട്ടൻ) എന്നിവ ഊണ്ടാക്കുന്നു.
- ഉണങ്ങിയ രാമച്ചം വെള്ളത്തിലിട്ട് തിളപ്പിച്ച് തണുത്തശേഷം കുടിവെള്ളമായും ഉപയോഗിക്കുന്നു.
- . രാമച്ചം മണ്ണൊലിപ്പ് ഫലപ്രദമായി തടയുന്ന പുൽവർഗ്ഗമാണ്. അധികം ആഴത്തിലിറങ്ങാതെ മണ്ണിന്റെ മുകൾപ്പരപ്പിലൂടെയാണ് മിക്ക പുൽച്ചെടികളുടെയും വേരോട്ടം. എന്നാൽ രാമച്ചത്തിന്റെ വേരുകൾ കൂടുതൽ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ട്. ഇടതൂർന്നു വളരുന്നതിനാൽ ഉപരിതല ജലത്തെയും തടഞ്ഞു നിർത്തും. ഇക്കാരണങ്ങളാലാണ് രാമച്ചത്തെ മണ്ണൊലിപ്പ് തടയാനുള്ള ഫലപ്രദമായ മാർഗ്ഗമായി കർഷകർ കണക്കാക്കുന്നത്
- രാമച്ചത്തിന്റെ നീണ്ട പുല്ലുകൾ കുട്ട, വട്ടി എന്നിവ നെയ്യാൻ ഉപയോഗിക്കുന്നുണ്ട്. ചെറുവീടുകളുടെ മേൽക്കൂര മേയാനും രാമച്ചം ഉപയോഗപ്പെടുത്തുന്നു.
![]() |
ആഴത്തിലുള്ള ഇടതൂർന്ന് വളരുന്ന വേരുകൾ |
![]() |
പൂങ്കുല |
![]() |
വേരിൽ നിന്നെടുക്കുന്ന എണ്ണ |

![]() |
ഇലകൾ കൊണ്ടുണ്ടാക്കുന്ന കരകൗശല വസ്തുക്കൾ |

മണ്ണൊലിപ്പ് തടയാൻ രാമച്ചം വച്ചുപിടിപ്പിക്കുന്നു.
Comments
Post a Comment