Malabar Raven
Read in English
മലബാർ റാവൻ
ഇംഗ്ലീഷ് നാമം: Malabar Raven
ശാസ്ത്രീയ നാമം :Papilio dravidarum
ശാസ്ത്രീയ നാമം :Papilio dravidarum
കുടുംബം : Papilionidae
തിരിച്ചറിയൽ
തിരിച്ചറിയൽ
നരച്ച തവിട്ടുനിറമാണ്. മലബാർ റാവന്‍ വിഷമുള്ള അരളി ശലഭത്തിൻെറ രൂപം അനുകരിക്കുന്നതിനാൽ പക്ഷികളിൽ നിന്നും മറ്റും രക്ഷപെടാറുണ്ട്. ഇത് ബാറ്റേസ്യൻ മിമിക്രിയ്ക്ക് ഒരു ഉദ്ദാഹരണമാണ്. മുൻചിറകുകളിലെ വെളുത്ത പുള്ളികളാണ് ഇവയെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്നത്. വളരെ വേഗത്തിലാണ് പറക്കുന്നത്. റാവന്റെ രണ്ട് ജോഡി കാലുകൾ നീളം കുറഞ്ഞതും ഒരു ജോഡി കാലുകൾ നീളം കൂടിയവയും ആണ്
പ്രത്യേകത :
പശ്ചിമഘട്ട നിവാസിയാണ്.
അപൂർവ്വമായ ഒരിനം ശലഭമാണ്
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:
പാണൽ ചെടിയിലാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നത്.
ജീവിത ചക്രം :
1. മുട്ട- ഗോളാകൃതിയിലുള്ള മിനുസമാർന്ന ഇളംമഞ്ഞനിറത്തിലുള്ള മുട്ട ഒരിലയിൽ ഒന്ന് എന്ന രീതിയിൽ ഓരോന്നായി തളിരിലകളുടെ അടിയിൽ ഇടുന്നു. മൂന്നുനാലു ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു.
2. പുഴുക്കൾ- അഞ്ചു ഘണ്ഡങ്ങളുണ്ട് ().
3-ാം ഘണ്ഡത്തിലുള്ള പുഴു. |
4-ാം ഘണ്ഡത്തിലുള്ള പുഴു.
|
3. പ്യൂപ്പ - കൊക്കൂണിന് ആദ്യം പച്ച നിറമാണ്. സാവധാനം കറുത്ത നിറമാകുന്നു. 16-18 ദിവസത്തിനുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.
4. ചിത്രശലഭം - 30-60 ദിവസം ആയുർദൈർഘ്യം.
പ്യൂപ്പ |
തിരികെ പാണൽ ലേയ്ക്ക് പോകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment