Weaver Ant
നീറ് / പുളിയുറുമ്പ്

ഇംഗ്ലീഷ് നാമം : Weaver Ant
ശാസ്ത്രീയ നാമം : ഏയ്കോഫില്ല സ്മരഗ്ഡിന (Oecophylla smaragdina)
കുടുംബം : Formicidae
ആവാസം :
മരമുകളിലും ചെടിത്തലപ്പുകളിലും ഇലകൾ ചേർത്തുവച്ചു കൂടു കെട്ടി ജീവിക്കുന്ന ഇളം ബ്രൗൺ നിറത്തിലുള്ള ഉറുമ്പാണ് നീറ്.
പ്രത്യേകത :
വളരെ സങ്കീർണ്ണമായ ഒരു സാമൂഹ്യവ്യവസ്ഥയുള്ള ഫോമിക് ആസിഡ് ഉൽപാദിപ്പിക്കുന്ന ഇരപിടിയൻ ഉറുമ്പാണ്.എയ്ക്കോഫില്ല സ്മരഗ്ഡിന എന്ന ഇനം ഏഷ്യൻ രാജ്യങ്ങളിലും എയ്കോഫില ലോങിനോഡ എന്ന ഇനം മദ്ധ്യ ആഫ്രിക്കയിലും കണ്ടുവരുന്ന അവശേഷിക്കുന്ന രണ്ട് സ്പീഷീസുകളാണ്. 13 മറ്റു സ്പീഷീസുകൾക്ക് വംശനാശം സംഭവിച്ചു.
പാരിസ്ഥിതിക പ്രാധാന്യം :
കടൽച്ചെമ്പരത്തി (Hibiscus tiliceaus), നോനി (Morinda citrifolia ) തുടങ്ങിയ സസ്യങ്ങൾ പുളിയുറുമ്പുകളുടെ ആവാസം ആകർഷിക്കാനായി അവയ്ക്കു് ഏറ്റവും പ്രിയങ്കരമായ വിധത്തിലുള്ള ഒരു തേൻ ഉല്പാദിപ്പിക്കുന്നുണ്ടു്.
എന്നാൽ വലിയ ഓക്കിലനീലി / യവന തളിർനീലി തുടങ്ങിയ മധുര ദ്രവം ചുരത്തുന്ന ലാർവ്വകളുള്ള ശലഭങ്ങളുടെ മുട്ട, ലാർവ്വ , പ്യൂപ്പ എന്നിവയെ ശത്രുക്കളിൽ നിന്നും സംരക്ഷിച്ച് പരിപാലിക്കാറുണ്ട്.
ഉപയോഗം:
പുളിയുറുമ്പുകൾ ഉള്ള മരത്തിലെ കായ് ഏറ്റവും ഭക്ഷ്യയോഗ്യമായിരിക്കും.
ഇന്ത്യയിലും ചൈനയിലും നാട്ടുവൈദ്യത്തിൽ നീറുകളെ ഉപയോഗിക്കുന്നുമുണ്ട്
![]() |
നൂറും കൂട് |
തിരികെ വലിയ ഓക്കിലനീലി / യവന തളിർനീലി -യിലേക്ക് പോകുവാൻ
Comments
Post a Comment