Biophytum sensitivum

  Read in English

          മുക്കുറ്റി



റ്റ് നാമങ്ങൾ : 
ശാസ്ത്രീയ നാമം : ബയോഫിറ്റം സെൻസിറ്റൈവം
കുടുംബം  : ഓക്സാലിഡേസീ
ആവാസവ്യവസ്ഥ : കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്നു
ഹാബിറ്റ്  :  ഔഷധി
പ്രത്യേകതദശപുഷ്പങ്ങളിൽ പെടുന്ന ഔഷധ സസ്യം. നാട്ടിൻപുറത്തു കാണുന്ന ചെറിയ മുക്കുറ്റിയാണ് ബയോഫിറ്റം സെൻസിറ്റൈവം. കാട്ടിൽ അല്പം കൂടി ഉയരത്തിൽ വളരുന്ന മറ്റൊരു ചെടിയുണ്ട് - ബയോഫിറ്റം കാൻഡോലിയാനം. തണലും ഈർപവും കൂടുതൽ ഇഷ്ടപ്പെടുന്നു.‍  തൊട്ടാവാടിയുടെ അത്ര വേഗത്തിലില്ലങ്കിലും തൊടുമ്പോൾ ഇലകൾ വാടുന്ന സ്വഭാവം മുക്കുറ്റിക്കുമുണ്ട്.
ഔഷധയോഗ്യഭാഗം : സമൂലം 
ഉപയോഗം
  • പനി, ഹെമറേജ്, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഔഷധമായുപയോഗിക്കുന്നു. 
  • കൂടാതെ മുക്കുറ്റിക്ക് അണുനാശനസ്വഭാ‍വവും(Antiseptic), രക്തപ്രവാഹം തടയാനുമുള്ള(Styptic) കഴിവുള്ളതിനാൽ അൾസറിനും, മുറിവുകൾക്കും മരുന്നായി ഉപയോഗിക്കുന്നു.
  • മുക്കൂറ്റി ഒരു വിഷഹാരികൂടിയാണ്. കടന്നൽ,പഴുതാര തുടങ്ങിയവ കുത്തിയാൽ മുക്കൂറ്റി സമൂലം അരച്ച് പുറമേ പുരട്ടുകയും സേവിക്കയും ചെയ്യുന്നത് നല്ലതാണ്.
  • മുറിവുണങ്ങാനും മുക്കുറ്റിയുടെ നീര് ഉത്തമമാണ്.
  • വയറിളക്കത്തിന് മുക്കുറ്റിയുടെ ഇല അരച്ച് മോരിൽ കലക്കി കുടിക്കാം
  • പ്രമേഹം നോർമലാക്കുന്നുള്ള കഴിവും മുക്കൂറ്റിക്കുണ്ട്. പ്രമേഹം എത്രയായാലും മുക്കൂറ്റി ഇട്ട് വെന്ത വെള്ളം കുടിച്ചാൽ മതി പ്രമേഹം സാധാരണ നിലയിലേക്ക് മടങ്ങും. പത്ത് മൂട് മുക്കൂറ്റി പിഴുതെടുത്ത് കഴുകി വൃത്തിയാക്കിയ ശേഷം സാധാരണ ദാഹശമനി തയ്യാറാക്കുന്നതുപോലെ ഉപയോഗിക്കാം. ഇതുകൂടാതെ അതിരാവിലെ വെറും വയറ്റിൽ കഴുകി വൃത്തിയാക്കിയ മുക്കൂറ്റി (ഒരെണ്ണം) വീതം ചവച്ചു തിന്നാൽ നന്ന്.

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം

Comments

Popular posts from this blog

Thespesia populnea

Stereospermum chelanoides

Artocarpus heterophyllus