Indigofera tinctoria

Read in English

 നീലമരി

മറ്റുപേരുകള്‍: അമരി, നീലിച്ചെടി, നീലയമരി
ശാസ്ത്രീയനാമം: Indigofera tinctoria
കുടുംബം: Fabaceae
ഹാബിറ്റ് :കുറ്റിച്ചെടിയാണ്.
പ്രത്യേകതകള്‍ ഇതിൻെറ ഇലകളിൽ നിന്നാണ്  ഇൻഡിഗോ നീല ചായം ഉണ്ടാക്കുന്നത്.
ഉപയോഗം 
  • ഇലയിൽ നിന്നും വസ്ത്രങ്ങള്‍ക്ക് നിറം കൊടുക്കാന്‍ ഉപയോഗിക്കുന്ന ഇന്‍ഡിഗോ ചായം ഉണ്ടാക്കുന്നത്
  • നീലിഭൃംഗാദി എണ്ണയുടെ പ്രധാന കൂട്ടാണ് നീലമരി
  • ആസ്ത്മ, പ്രമേഹം, ത്വക്ക് രോഗങ്ങള്‍ എന്നിവക്ക് ഔഷധമായി ഉപയോഗിക്കുന്നു
  • പഴുതാര, ചിലന്തി, തേള്‍ എന്നിവയുടെ വിഷ ചികിത്സക്ക് ഉപയോഗിക്കുന്നു
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ  1859-ൽ ബംഗാളിൽ ഇൻഡിഗോ കർഷകർ ബ്രിട്ടീഷുകാർക്കെതിരെ ആരംഭിച്ച ഇൻഡിഗോ ലഹളയും ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹ പരീക്ഷണമായ ബീഹാറിലെ ചമ്പാരണ്‍ സത്യാഗ്രഹവും നീലയമരി കൃഷിയുമായി ബന്ധപെട്ട ചൂഷണങ്ങൾക്കെതിരെയായിരുന്നു.
ഇല
പൂക്കൾ

കായ

ഇന്‍ഡിഗോ ചായം

    കേരള വനം വന്യജീവി വകുപ്പ്  
  സാമൂഹിക വനവത്കരണ വിഭാഗം

Comments

Popular posts from this blog

Stereospermum chelanoides

Thespesia populnea

Aphanmixis polystachya