Leucas aspera

Read in English

  തുമ്പ 


റ്റ് നാമങ്ങൾ : 
ശാസ്ത്രീയ നാമം :  Leucas aspera
കുടുംബം : ലാമിയേസീ
ആവാസവ്യവസ്ഥ : വിജനമായ പ്രദേശങ്ങളിലും തരിശു ഭൂമിയിലും മറ്റും കളയായി വളരുന്നു.
ഹാബിറ്റ്  :  ഔഷധി
പ്രത്യേകത  : ഔഷധഗുണമുളള  ചെടി. കരിന്തുമ്പ ( Anisomeles malabaria ),  പെരുന്തുമ്പ ( Leucas cephalotes)  എന്നിവയാണ് കേരളത്തിൽ കണ്ടുവരുന്ന മറ്റു തുമ്പകൾ. ചതുരാകൃതിയിലുള്ള തണ്ടുകളോട്  കൂടിയ തുമ്പയുടെ ഇലയുടെ അഗ്ര ഭാഗം കൂർത്തതാണ്   
ഉപയോഗം:
  • ഈ ഈസസ്യത്തിൻറെ തണ്ട് ,ഇല ,പൂവ് ,സമൂലം എന്നിവയാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത് . ദശപുഷ്പത്തിൽ ഉൾപെട്ടതാണ്.
  • നേത്ര രോഗം, അണുബാധ , ജലദോഷം,വിഷ ബാധ എന്നിവക്കുള്ള ചികിത്സക്ക് ഈ സസ്യം ഉപയോഗിക്കുന്നതായി പറയപ്പെടുന്നു
  • തേൾ കുത്തിയ ഭാഗത്ത് തുമ്പയില അരച്ചു പുരട്ടുന്നത് വിഷം ശമിപ്പിക്കുന്നു.
  • പ്രസവാനന്തരം അണുബധയൊഴിവാക്കാൻ തുമ്പയിലയിട്ട വെള്ളം തിളപ്പിച്ചു കുളിക്കുന്നത് നല്ലതാണ്‌.
  • ദ്രോണദുർവാധി തൈലത്തിലെ പ്രധാന ചേരുവയാണ്‌ തുമ്പ.
  • നേത്ര രോഗങ്ങൾക്ക് തുമ്പയില അരച്ച് അതിന്റെ നീര് കണ്ണിൽ ഒഴിക്കുന്നത് നല്ലതാണ്.
  • തുമ്പയിലയും മഞ്ഞളും ഇട്ട് തിളപ്പിച്ച വെള്ളം ജലദോഷത്തിന് നല്ലതാണ്. 
  • തുമ്പ വേരും കുരുമുളകും ഇട്ട് തിളപ്പിച്ച വെള്ളം കൃമിശല്യത്തിന് നല്ലതാണ്.
ആഘോഷപ്രാധാന്യം
കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി അഭേദ്യമായ ബന്ധമാണ്‌ തുമ്പപ്പൂവിനും തുമ്പക്കുടത്തിനും ഉള്ളത്. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ പുഷ്പം വിനയത്തിന്റെ പ്രതീകമായ തുമ്പയാണ് എന്നാണ് കരുതുന്നത്.തുമ്പപ്പൂ കൊണ്ട് ഓണരാത്രിയിൽ അട ഉണ്ടാക്കി അത് ഓണത്തപ്പനു നേദിക്കുന്ന ചടങ്ങ് മധ്യകേരളത്തിലെ ചില ഭാഗങ്ങളിൽ നിലവിലുണ്ട്. പൂവട എന്നാണിതിനു പേര്.
കണ്ണൂരിലെ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ പ്രസാദമായി തുമ്പപ്പൂ പുരാതന കാലം മുതൽക്കേ കൊടുത്തുവരുന്നു

പൂവ്വ്

കേരള വനം വന്യജീവി വകുപ്പ്  
 സാമൂഹിക വനവത്കരണ വിഭാഗം


Comments

Popular posts from this blog

Stereospermum chelanoides

Thespesia populnea

Coscinium fenestratum