Ipomea digitata
Read in English
പാല്‍മുതുക്ക്
മറ്റ് നാമങ്ങൾ : അഞ്ചിലത്താളി, (അഞ്ച് വിരല്‍ ഉള്ള കൈപ്പത്തി പോലുള്ള ഇലകളുള്ളതുകൊണ്ട് ആ പേരിലറിയപ്പെടുന്നു.
ശാസ്ത്രീയ നാമം: ഐപ്പോമിയ ഡിജിറ്റാറ്റ
കുടുംബം: കോൺവോൾവുലേസിയേ
ആവാസവ്യവസ്ഥ : നദീതീരങ്ങളിലും ചുതപ്പുനിലങ്ങളിലും, കുളങ്ങളുടെ അരികിലും കണ്ടുവരുന്നു. പിരിഞ്ഞു പടർന്നു വളരുന്ന ചെടിയാണ്. ജൂൺ- ജൂലൈ മാസങ്ങളിലാണ് പൂക്കുന്നത്.
ഹാബിറ്റ് : ഔഷധി.
പ്രത്യേകത : ഐപ്പോമിയ മൗരീഷിയാന എന്ന കരിമുതുക്കും ഐപ്പോമിയ ഡിജിറ്റാറ്റ എന്ന വെള്ള പാൽമുതുക്കും ഉണ്ട്. വെള്ള പാൽമുതുക്കാണ് ഔഷധമായി ഉപയോഗിക്കുന്നത്.
ഉപയോഗം : ചെടിയുടെ കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുന്നത്.
- ഓജസ്സും മുലപ്പാലും വര്‍ദ്ധിപ്പിക്കും.വാതഹരമാണ്. ശരീരം തടിപ്പിക്കും.
- പാല്‍മുതുക്കിന്‍റെ നീര് 15 മില്ലി വീതം ഭക്ഷണത്തോടൊപ്പം സേവിക്കുന്നത് രോഗാവസ്ഥ അകറ്റും. വേര് ഉണക്കിപ്പൊടിച്ച് ഗോതമ്പു പൊടിയും തേനും ചേര്‍ത്ത് ദിവസവും സേവിക്കുന്നത് ശരീരത്തിന്‍റെ മെലിച്ചില്‍ തടയും.
- വിദ്യാരാദി കഷായം, വിദ്യാരാദി ചൂർണ്ണം, മദനകാമേശ്വരി ലേഹ്യം, ദശമൂലാരിഷ്ടം, സാരസ്വതാരിഷ്ടം, ധ്വന്വന്തരം തൈലം, ധാത്ര്യാദിഘൃതം, അശ്വഗന്ധാദി ഘൃതം, ദശസ്വരസഘൃതം എന്നിവയിൽ പാൽമുതുക്കു് ചേർക്കുന്നുണ്ട്.
Comments
Post a Comment