Posts

Showing posts from November, 2020

Ruta graveolens

Image
Read in English അരൂത മറ്റു  പേരുകൾ  :  നാഗത്താലി,  സന്താപഃ  ,  Common Rue,  Garden Rue ശാസ്ത്രീയ നാമം:    Ruta graveolens അപര ശാസ്ത്രീയ നാമം:    കുടുംബം:  റൂട്ടേ സീ ഹാബിറ്റ് : കുറ്റിചെടി ആവാസവ്യവസ്ഥ :  നട്ടുവളർത്തുന്നു. പ്രത്യേകത :  ഔഷധ ഗുണമുള്ള   വിഷ സസ്യമാണു്  .  ഈ സസ്യത്തിന്‍റെ ഇലകൾ കൈക്കുള്ളിൽ വച്ച് തിരുമ്മിയാൽ അവയ്ക്ക് കാച്ചിയ വെളിച്ചെണ്ണയുടെ മണം അനുഭവപ്പെടുന്നു. പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം : അരൂതച്ചെടി തോട്ടങ്ങളിൽ വച്ചുപിടിപ്പിച്ചാൽ പാമ്പുകൾ വരില്ല എന്നാണ്‌ വിശ്വാസം ഇലകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ ഔഷധഗുണമുള്ളതുമാണ്‌.  കുട്ടികളിലെ അപസ്മാരം ,  പനി ,  ശ്വാസംമുട്ടൽ എന്നീ അസുഖങ്ങൾക്ക് ,  അരൂത സമൂലം ഇടിച്ചുപിഴഞ്ഞെടുത്ത നീരിൽ സമം   വെളിച്ചെണ്ണയും   പശുവിൻ   നെയ്യ്ചേർത്ത്   അരൂതയുടെ ഇലതന്നെ അരച്ച്   കൽക്കം   ചേർത്ത് ചെറിയ ചൂടിൽ വേവിച്ച് കട്ടിയാകമ്പോൾ അരിച്ച്  ;  ഒരു തവണ ഏഴോ പതിനാലോ തുള്ളിവീതം കഴിക്കുകയും ,  ശരീരമാസകലം പുരട്ടുകയും ചെയ്താൽ ആശ്വാസം ലഭിക്കും. കൂടാതെ ഈ ഔഷധം   അതിസാരം ,  വയറുവേദന   തുടങ്ങിയ അസുഖങ്ങൾക്കും ഉപയോഗപ്രദമാണ്. നേത്രരോഗങ്ങൾക്ക്  അപസ്മാരത്തിന്‌   ഈ സസ്യത്തി

Tabernaemontana divaricata

Image
Read in English നന്ത്യാർവട്ടം പേരുകൾ  :  നന്ദിവൃക്ഷഃ ,  വിഷ്ണുപ്രിയ ശാസ്ത്രീയ നാമം:    Tabernaemontana divaricata മറ്റു  അപര ശാസ്ത്രീയ നാമം:    Ervattamia Coronaria കുടുംബം:  അപോസിനേസീ   ഹാബിറ്റ് : കുറ്റിചെടി ആവാസവ്യവസ്ഥ :  നട്ടുവളർത്തുന്നു. പ്രത്യേകത :    എല്ലാക്കാലങ്ങളിലും പുഷ്പിക്കും. തൂവെള്ള നിറവും സുഗന്ധവുമുള്ള ഇതിന്റെ പുഷ്പങ്ങൾ വിടരുന്നത് രാത്രികാലങ്ങളിലാണ്.     ഔഷധ സസ്യം പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം : നന്ത്യാർവട്ടത്തിന്റെ പുഷ്പങ്ങൾ പൂമാലകളുണ്ടാക്കാനും ക്ഷേത്രങ്ങളിൽ അർച്ചനയ്ക്കും ഉപയോഗിക്കുന്നു. ഉദ്യാനങ്ങളിലും ഈ ചെടിക്ക് നല്ല ഒരു സ്ഥാനമുണ്ട്. നന്ത്യാർവട്ടത്തിന്റെ വേര് ,  കറ ,  പുഷ്പം ,  ഫലം എന്നിവ ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. വേര് ,  തൊലി ,  തടി എന്നിവയിൽ ടാർബണേ മൊണ്ടാനിൻ എന്ന ആൽക്കലോയ്ഡും അടങ്ങിയിരിക്കുന്നു.   ഇല പിഴിഞ്ഞ് നേത്രരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. പുഷ്പങ്ങൾ പിഴിഞ്ഞ് എണ്ണയുമായി ചേർത്ത് നേത്രരോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും ഔഷധങ്ങളുണ്ടാക്കുന്നു. വേരു ചവയ്ക്കുന്നത് പല്ലുവേദന കുറയാൻ സഹായകമാണ്.  വേരിൻതൊലി വെള്ളത്തിൽ അരച്ചു കഴിച്ചാൽ വിരശല്യം ശമിക്കും.  ചെടി

Prosopis cineraria

Image
Read in English വന്നി മറ്റു പേരുകൾ  :  ശാസ്ത്രീയ നാമം :  Prosopis cineraria കുടുംബം  :  ഫാബേസീ ഹാബിറ്റ് :   ചെറുമരം ആവാസവ്യവസ്ഥ :  പ്രത്യേകത :  വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ പ്രത്യേകിച്ച് മരുഭൂമികളിൽ വളരുന്ന   മുള്ളുകളുള്ള  ഒരു നിത്യഹരിതവൃക്ഷമാണ് വന്നി. പാരിസ്ഥിതിക പ്രാധാന്യം  :  മരുവൽക്കരണത്തെ തടയാനുമൊക്കെ യോഗ്യമായ വന്നി മരം പാരിസ്ഥിക പ്രാധാന്യമുള്ള ഒരു മരമാണ്.   ഉപയോഗം :  കുരു ഭക്ഷ്യയോഗ്യമാണ്. ഇല നല്ല കാലിത്തീറ്റയാണ്. തടി നല്ല വിറക് നൽകുന്നു. വനത്തെ പുനരുദ്ധരിക്കാനും  മരുവൽക്കരണത്തെ തടയാനുമൊക്കെ യോഗ്യമായ ഒരു മരമാണ്.   കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Jasminum sambac

Image
   Read in English കുറ്റിമുല്ല മറ്റു പേരുകൾ  :  അറേബ്യൻ ജാസ്മിൻ അല്ലെങ്കിൽ സംബക് ജാസ്മിൻ ശാസ്ത്രീയ നാമം:  Jasminum sambac ( ജാസ്മിനം  സംബക് ) കുടുംബം  :  ഒലിയേസീ ഹാബിറ്റ് :   കുറ്റിച്ചെടി ആവാസവ്യവസ്ഥ :  ഹിമാലയത്തിലെ  തദ്ദേശവാസിയാണ്. പ്രത്യേകത :  പൂച്ചെടി പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം :  സുഗന്ധ തൈല നിർമ്മാണത്തിനുപയോഗിക്കുന്നു. അലങ്കാര സസ്യമായി നട്ടുവളർത്തുന്നു. ഇല പൂവ്വ് സുഗന്ധ തൈലം കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Delonix regia

Image
    Read in English ഗുൽമോഹർ മറ്റു പേരുകൾ  :  അലസിപ്പൂമരം,  മദിരാശിമരം,  Royal Poinciana ,  Flamboyant ശാസ്ത്രീയ നാമം:  ഡെലോനിക്സ് റീജിയ കുടുംബം  :  സിസാൽ പിനിയേസി ഹാബിറ്റ് :  ചെറുമരം ആവാസവ്യവസ്ഥ :  സ്വദേശം   മഡഗാസ്കറാണ് . നട്ടുവളർത്തുന്നു. പ്രത്യേകത :    അലങ്കാര വൃക്ഷം.   ഇതിന്റെ വേരുകൾ ആഴത്തിലേക്കു പോകുന്നവയല്ല. ചുവട്ടിൽ തന്നെ വ്യാപിച്ചു നിൽക്കും. അതുകൊണ്ട് ഗുൽമോഹറിന്റെ ചുവട്ടിൽ മറ്റ് ചെടികൾ വളരാനുള്ള സാധ്യത കുറവാണ്. പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം : അലങ്കാരത്തിനും തണലിനുമായി വളർത്താറുള്ള അലസിപ്പൂമരത്തിന്റെ   തണൽവൃക്ഷമായി വച്ചുപിടിപ്പിക്കുന്നു. ഇതിന്റെ തടി വിറകായി ഉപയോഗിക്കുന്നു.  മരം ബട്ടറസിങ് വേരുകൾ ഇല പൂങ്കുല പൂവ്വ് കായ്‍കൾ വിത്തുകൾ കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Terminalia paniculata

Image
       Read in English മരുത് മറ്റു പേരുകൾ  :  മരുതി, പുല്ലുമരുത് ശാസ്ത്രീയ നാമം:  Terminalia paniculata കുടുംബം  :  കോമ്പ്രിട്ടേസീ ഹാബിറ്റ് : ഇടത്തരം മരം ആവാസവ്യവസ്ഥ :  നനവാർന്ന ഇലപൊഴിയും കാടുകൾ, അർദ്ധ നിത്യഹരിത വനങ്ങൾ പ്രത്യേകത :   തടിമരം പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം : തടി വീടു നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്നു. തോലിൽ നിന്നും, കായിൽ നിന്നും  ടാനിൻ ഉൽപാദിപ്പിക്കാം. ഇലകൾ കാർഷിക വിളകൾക്ക് പൊതയിടാനായി    ഉപയോഗിക്കുന്നു.  കംപോസ്റ്റ്  നിർമ്മാണത്തിനും ഉപയോഗിക്കുന്നു. തൊലിപ്പുറം ഇല നിറയെ പൂത്തുനിൽക്കുന്ന് മരുത് പൂക്കൾ നിറയെ കായ്ച് നിൽക്കുന്ന് മരുത് കായ്ച് നിൽക്കുന്ന് മരുതികൾ കായ്‍കൾ കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Macaranga peltata

Image
   Read in English   വട്ട മറ്റു പേരുകൾ  :  വട്ടമരം,പൊടുണ്ണി, പൊടിഞ്ഞി, വട്ടക്കണ്ണി, തൊടുകണ്ണി, ഉപ്പില,  ശാസ്ത്രീയ നാമം:  Macaranga peltata കുടുംബം  :  യൂഫോർബിയേസീ   ഹാബിറ്റ് : മരം ആവാസവ്യവസ്ഥ :  ഇന്ത്യയിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ  കാണപ്പെടുന്നു. കേരളത്തിൽ സർവ്വസാധാരണമായി കണ്ടുവരുന്നു പ്രത്യേകത :    പാരിസ്ഥിതിക പ്രാധാന്യം :  നിത്യ ഹരിത അർദ്ധ- നിത്യ ഹരിത വനങ്ങളിലെ സെക്കണ്ടറി സക്സെഷനിൽ ആദ്യം ഉണ്ടാകുന്ന മരം. ഉപയോഗം :  തടി തീപ്പെട്ടി നിർമാണത്തിന്  ഉപയോഗിച്ചിരുന്നു. ദക്ഷിണേന്ത്യൻ ഗ്രാമങ്ങളിലെ ചെറുകിട വ്യാപാരികൾ പത്രക്കടലാസു പ്രചാരത്തിലാവും മുമ്പേയുള്ള കാലത്തു് പലവ്യഞ്ജനങ്ങൾ, പ്രത്യേകിച്ച് ഉപ്പ്, ശർക്കര, മാംസം തുടങ്ങിയവ പൊതിഞ്ഞുകൊടുക്കാൻമിക്കവാറും വൃത്തസമാനമായ, സാമാന്യം വലിപ്പമുള്ള വട്ടയില ഉപയോഗിച്ചിരുന്നു.  ഉപ്പില  എന്നുപേരുവരാൻ ഇതൊരു കാരണമാണു്.  വടക്കൻ കേരളത്തിൽ പൂരോത്സവത്തിന് അടയുണ്ടാക്കുന്നതിന് ഈ ഇലയാണ് ഉപയോഗിക്കുന്നത്. ചെറിയ മുറിവുകൾക്ക് ഇതിൻറെ കറ പുരട്ടിയാൽ മുറിവുണങ്ങും. തൊലിപ്പുറം തൊലിപുറത്തൊ ഛേദം കറ ഇല ശാഖാഗ്രം പൂങ്കുല പൂക്കൾ കായ്‍കൾ കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമ