Ruta graveolens

Read in English

അരൂത


മറ്റു പേരുകൾ നാഗത്താലി, സന്താപഃ , Common Rue, Garden Rue
ശാസ്ത്രീയ നാമം:  Ruta graveolens
അപര ശാസ്ത്രീയ നാമം:  
കുടുംബം: റൂട്ടേസീ
ഹാബിറ്റ് :കുറ്റിചെടി
ആവാസവ്യവസ്ഥ : നട്ടുവളർത്തുന്നു.

പ്രത്യേകതഔഷധ ഗുണമുള്ള  വിഷ സസ്യമാണു് ഈ സസ്യത്തിന്‍റെ ഇലകൾ കൈക്കുള്ളിൽ വച്ച് തിരുമ്മിയാൽ അവയ്ക്ക് കാച്ചിയ വെളിച്ചെണ്ണയുടെ മണം അനുഭവപ്പെടുന്നു.
പാരിസ്ഥിതിക പ്രാധാന്യം 
ഉപയോഗം :
  • അരൂതച്ചെടി തോട്ടങ്ങളിൽ വച്ചുപിടിപ്പിച്ചാൽ പാമ്പുകൾ വരില്ല എന്നാണ്‌ വിശ്വാസം
  • ഇലകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ ഔഷധഗുണമുള്ളതുമാണ്‌. 
  • കുട്ടികളിലെ അപസ്മാരംപനിശ്വാസംമുട്ടൽ എന്നീ അസുഖങ്ങൾക്ക്അരൂത സമൂലം ഇടിച്ചുപിഴഞ്ഞെടുത്ത നീരിൽ സമം വെളിച്ചെണ്ണയും പശുവിൻ നെയ്യ്ചേർത്ത് അരൂതയുടെ ഇലതന്നെ അരച്ച് കൽക്കം ചേർത്ത് ചെറിയ ചൂടിൽ വേവിച്ച് കട്ടിയാകമ്പോൾ അരിച്ച് ; ഒരു തവണ ഏഴോ പതിനാലോ തുള്ളിവീതം കഴിക്കുകയുംശരീരമാസകലം പുരട്ടുകയും ചെയ്താൽ ആശ്വാസം ലഭിക്കും. കൂടാതെ ഈ ഔഷധം അതിസാരംവയറുവേദന തുടങ്ങിയ അസുഖങ്ങൾക്കും ഉപയോഗപ്രദമാണ്.നേത്രരോഗങ്ങൾക്ക് അപസ്മാരത്തിന്‌  ഈ സസ്യത്തിന്‍റെ ഇലകൾ കഴുത്തിൽ കെട്ടിയിട്ടാൽ ആശ്വാസം ലഭിക്കും എന്നും വിശ്വസിക്കുന്നു. 
  • അരൂത ഒരു വിഷ സസ്യമാണു്. ആയതുകൊണ്ട് കുട്ടികൾക്ക് ഈ മരുന്നു് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണു്.
  • അരൂതയില ഉണക്കിപ്പൊടിച്ച് ഏലത്തിരിജാതിക്കഗ്രാമ്പു എന്നിവ ചേർത്ത് പൊടിച്ച് അജീർണ്ണം എന്ന അസുഖത്തിന്‌ നൽകുന്നു

വിഷം:

കറ കരളിന് ദോഷമുണ്ടാക്കുന്നതും DNA പരിവർത്തനം വരുത്തുന്നതുമാണ്. അധിക ഡോസ് കടുത്ത വയറുവേദന, ശർദ്ദി  എന്നിവയുണ്ടാക്കുന്നതും മരണത്തിനുവരെ കാരണമാകുകയും ചെയ്യുന്നതാണ്.

എണ്ണ, കറ എന്നിവ ദേഹത്തു പറ്റി വെയിൽ കൊണ്ടാൽ തൊലി കുമളച്ച് പോങ്ങും



ഇല

പൂങ്കുല

പൂവ്വ്

കായ്‍കൾ

വാറ്റിയെടുക്കുന്ന എണ്ണ

അല‍ർജി മൂലം തൊലി പൊള്ളി കുമളയ്കുന്നു


കേരള വനം വന്യജീവി വകുപ്പ് 
റിസർച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Stereospermum chelanoides

Thespesia populnea

Aphanmixis polystachya