Ailanthus triphysa
Read in English
പെരുമരം
![]() |
മറ്റു പേരുകൾ : മട്ടി, മട്ടിപ്പാല, മട്ടിപ്പാൽ, പൊങ്ങില്യം പെരുമരം
ശാസ്ത്രീയ നാമം: Ailanthus triphysa
ശാസ്ത്രീയ നാമം: Ailanthus malabarica
കുടുംബം : സിമരൂബേസീ
കുടുംബം : സിമരൂബേസീ
ഹാബിറ്റ് : ചെറു മരം
ആവാസവ്യവസ്ഥ : അർദ്ധനിത്യഹരിതവനങ്ങളിലും നനവാർന്ന ഇലപൊഴിയും കാടുകളിലും കാണപ്പെടുന്നു. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തു വരുന്നു.
ആവാസവ്യവസ്ഥ : അർദ്ധനിത്യഹരിതവനങ്ങളിലും നനവാർന്ന ഇലപൊഴിയും കാടുകളിലും കാണപ്പെടുന്നു. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തു വരുന്നു.
പ്രത്യേകത: പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയാണ്. വളരെ പെട്ടന്ന് വളരുന്ന മരമാണ്.
പാരിസ്ഥിതിക പ്രാധാന്യം :
Ailanthus defoliator moth (Eligna narcissus), Ailanthus webworm moth (Atteva fabricella) എന്നീ നിശാ ശലഭങ്ങളുടെ ലാർവ ഇതിൻെറ ഇലകൾ കഴിച്ചാണ് വളരുന്നത്.
ഉപയോഗം : - പെരുമരം മരത്തിൽ നിന്നും ഊറിവരുന്ന കറ ഔഷധമായി ഉപയോഗിക്കാറുണ്ട്.
- തടി വ്യാവസായിക പ്രാധാന്യമുള്ളതാണ്. ചന്ദനത്തിരിയുണ്ടാക്കാനും തീപ്പെട്ടി കൊള്ളി നിർമ്മാണത്തിനും ഉപയോഗിക്കാറുണ്ട്.
- കുരുമുളക് വള്ളി പടർത്താൻ വേണ്ടിയും വളർത്തിവരുന്നു.
![]() |
ഉരുണ്ട തായ് തടി |
![]() |
തൊലിയുടെ ഛേദം |
![]() |
ചെറുശാഖകളുടെ തുഞ്ചത്ത് കൂടിനിൽക്കുന്ന ഇലകളും പൊഴിയുന്നതിനു മുൻപ് ചുവപ്പു കലർന്ന നിറമാകുന്ന ഇല |
![]() |
ഇലകൾ പൊഴിയുമ്പോൾ ചെറുശാഖകളിലുണ്ടാകുന്ന പാടുകൾ |
![]() |
മുകുളം |
Comments
Post a Comment