Thespesia populnea
Read in English പൂവരശ്ശ് ശാസ്ത്രീയ നാമം : Thespesia populnea കുടുംബം : മാൽവേസീ ആവാസവ്യവസ്ഥ : ഉഷ്ണമേഖലകളിലെ കടലോര പ്രദേശങ്ങൾ, കായലോരങ്ങൾ, ഹാബിറ്റ് : ചെറു വൃക്ഷമാണ്. പാരിസ്ഥിതിക പ്രാധാന്യം : വർണ്ണപ്പരപ്പന്‍ ( Tricolour Pied Flat - Coladenia indrani ) എന്ന ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതു് ഇതിൻെറ ഇലകളാണ്. പ്രത്യേകത : ലവണാംശമുള്ള മണ്ണിലും വളരുന്ന തണൽ പൂമരം ഉപയോഗം : വെള്ളത്തിൽ നന്നായി നിലനിൽക്കുന്ന തടിയാണ് പൂവരശ്ശിന്റേത്, അതിനാൽ ബോട്ടുണ്ടാക്കാൻ ഉപയോഗിക്കാറൂണ്ട്. പൂവും മൊട്ടും ഇലകളുമെല്ലാം ഭക്ഷ്യയോഗ്യമാണ്. നല്ലൊരു കാലിത്തീറ്റയാണ്. തൊലിയിൽ നിന്നും നല്ല കട്ടിയുള്ള നാര് കിട്ടും. മണ്ണൊലിപ്പു തടയാൻ നല്ലൊരു സസ്യമാണിത്. നല്ല തണൽ മരവും പൂമരവുമായതിനാൽ നട്ടുവളർത്താറുണ്ട്. കടൽ തീരത്തു വളരുന്ന മരം പൂവ്വ് കായ് കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട്
Comments
Post a Comment