Cassia fistula
Read in English
കണിക്കൊന്ന
ശാസ്ത്രീയ നാമം : Cassia fistula
കുടുംബം : സിസാൽപിനിയേസി
ആവാസവ്യവസ്ഥ : ഇലപൊഴിയും കാടുകളിലും, ഉഷ്ണമേഖലാ ശുഷ്കവനങ്ങളിലും, ഉഷ്ണമേഖലാ നാട്ടുമ്പുറങ്ങളിലും കണ്ടുവരുന്നു.
ഹാബിറ്റ് : ചെറു മരം
പ്രത്യേകത : അലങ്കാരച്ചെടിയായും തണൽവൃക്ഷമായും വച്ചുപിടിപ്പിക്കാറുണ്ട്. മലയാളികൾ വിഷുക്കാലത്ത് കണിവക്കാൻ ഇതിന്റെ പൂക്കൾ ഉപയോഗിക്കുന്നു.
പാരിസ്ഥിതിക പ്രാധാന്യം :
തകരമുത്തി (Mottled Emigrant), മഞ്ഞ തകരമുത്തി (Common Emigrant) , മഞ്ഞ പാപ്പാത്തി (Common Grass Yellow) മുപ്പൊട്ടൻ മഞ്ഞ പാപ്പാത്തി (Three spotted Grass Yellow)- തുടങ്ങിയ ശലഭങ്ങൾ മുട്ട ഇടുന്നത് ഇതിൻെറ ഇലകളിലാണ്. ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.
ഉപയോഗം :
- ഔഷധയോഗ്യ ഭാഗങ്ങൾ : മരപ്പട്ട, വേര്, ഫലമജ്ജ.
- രക്തശുദ്ധി ഉണ്ടാക്കുന്നു. വാദം, പിത്തം, കഫം എന്നീ രോഗങ്ങളെ ശമിപ്പിക്കുന്നു.
- മലബന്ധം അതോടനുബന്ധിച്ചുള്ള വയറുവേദന ഇവയ്ക്ക് ഫലമജ്ജ കുരുകളഞ്ഞ് പാലിൽ കാച്ചി പഞ്ചസാരയും ഇട്ട് കുടിച്ചാൽ ഫലമുണ്ടാകും.
ഇല |
കായ്‍കൾ |
പൂങ്കുല |
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment