Three spotted Grass Yellow

 Read in English

മുപ്പൊട്ടൻ മഞ്ഞപ്പാപ്പാത്തി
ഇംഗ്ലീഷ് നാമം :  Three Spotted Grass Yellow
ശാസ്ത്രീയ നാമം Eurema blanda
കുടുംബം  : Pieridae
തിരിച്ചറിയൽ
തിളങ്ങുന്ന മഞ്ഞ ചിറകുകളുടെ ഉപരിഭാഗത്ത് മുൻചിറകിന് അരികിൽ കറുത്തപാടുണ്ട്. മുൻചിറകിന് അടിവശത്തായി മൂന്ന് കറുത്ത വലയം കാണാം. ഇതാണ് ഇവയെ മറ്റുള്ള പാപ്പാത്തികളിൽ നിന്ന് വേർതിരിച്ചറിയാൻ സഹായിക്കുന്നത്. ചിലപ്പോൾ ഇതുകൂടാതെ തവിട്ടു നിറത്തിലുള്ള പാടും കാണാം.
ഇവയുടെ അടുത്ത ബന്ധുക്കൾ ആണ് മഞ്ഞപ്പാപ്പാത്തി (Common Grass Yellow), ചെറു-മഞ്ഞപ്പാപ്പാത്തി (Small Grass Yellow),  ഒറ്റപൊട്ടൻ മഞ്ഞപ്പാപ്പാത്തി(One-spot Grass Yellow) പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി(Spotless Grass Yellow)
ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:  
ഈയൽവാക നരിവേങ്ങകണിക്കൊന്നചേരണിഗുൽമൊഹർ എന്നിങ്ങനെ നിരവധി സസ്യങ്ങളിൽ ഈ പൂമ്പാറ്റ മുട്ടയിടാറുണ്ട്. മുട്ടകൾ 30-50 എണ്ണത്തിന്റെ കൂട്ടമായിട്ടാണ് 
 ജീവിത ചക്രം               :
1. മുട്ട- നെല്ലിൻെറ ആകൃതിയിലുള്ള വെളുത്ത നിറത്തിലുള്ള മുട്ട കൂട്ടമായി തളിരിലകളുടെ വശങ്ങളിലും അടിവശത്തും  ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു.

2. ലാർവ- 2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്.  5-ാം ഘണ്ഡത്തിലുള്ള പുഴു തടിച്ചുരുണ്ട് പച്ച നിറത്തിലുള്ളതാണ്.  
 3. പ്യൂപ്പ -കൊക്കൂണിന് ആദ്യം ഇളം പച്ച നിറമാണ്. ഇലകളുടെ അടിയിലാണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്.  രണ്ടാഴ്ചക്കുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.
4.  - ചിത്രശലഭം

തിരികെ  കണിക്കൊന്ന  പതിമുഖം യിലേക്ക് പോകാൻ ക്ലിക്ക് ചെയ്യുക

കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്


Comments

Popular posts from this blog

Stereospermum chelanoides

Thespesia populnea

Aphanmixis polystachya