Cinnamomum verum
Read in English
കറുവ
മറ്റ് നാമങ്ങൾ:
ശാസ്ത്രീയ നാമം : Cinnamomum verum
പര്യായ ശാസ്ത്രീയ നാമം : Cinnamomum zeylanicum
കുടുംബം : ലോറേസീ
ആവാസവ്യവസ്ഥ : ശ്രീലങ്ക, സുമാട്ര, ബ്രസീൽ, ജമൈക്ക, ഇന്ത്യ, എന്നിവിടങ്ങളിലാണ് ഈ മരം കൂടുതലായും കണ്ടുവരുന്നത്.
ഹാബിറ്റാറ്റ് : ഇന്ത്യയിൽ കേരളത്തിലെ നിത്യഹരിതവനങ്ങളിൽ വന്യമായും നാട്ടിൻ പ്രദേശങ്ങളിൽ നട്ടുവളർത്തപ്പെട്ടും ഇവ കാണപ്പെടുന്നു.
പ്രത്യേകത : ഇലയും തൊലിയും സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നു.
പാരിസ്ഥിതിക പ്രാധാന്യം :
വിറവാലൻ ശലഭം (Tailed Jay), നീലക്കുടുക്ക (Narrow Banded Blue Bottle), കാട്ടുകുടുക്ക (common Jay)- ശലഭം എന്നിവ മുട്ട ഇടുന്നത് ഇതിൻെറ ഇലകളിലാണ്. ശലഭത്തിൻെറ ലാർവ ഭക്ഷിക്കുന്നതും ഇതിൻെറ ഇലകളാണ്.
ഉപയോഗം :
- കറുവപ്പട്ട കറിമസാലയിലും, ഇത് വാറ്റിയെടുക്കുന്ന തൈലം മരുന്നുകൾക്കും ഉപയോഗിക്കുന്നു.
- ശിഖരങ്ങൾ മുറിച്ച് അതിന്റെ തൊലി ശേഖരിച്ച് പാകപ്പെടുത്തി എടുക്കുന്നതാണ് “കറുവപ്പട്ട“ അല്ലെങ്കിൽ കറുകപ്പട്ട. തൊലിക്കുപുറമേ, ഇതിന്റെ ഇലയും ഉപയോഗിക്കുന്നു.
Add caption |
കേരള വനം വന്യജീവി വകുപ്പ് റിസര്‍ച്ച് യൂണിറ്റ്, പീരുമേട് |
Comments
Post a Comment