TAILED JAY

Read in English

 വിറവാലൻ

ഇംഗ്ലീഷ് നാമം : Tailed Jay

ശാസ്ത്രീയ നാമം Graphium agamemnon

കുടുംബം  : Papilionidae


തിരിച്ചറിയൽ

കറുത്ത ചിറകുകളിൽ അനേകം പച്ചപ്പൊട്ടുകളും നീണ്ട പാടുകളുമുള്ള സാധാരണ കാണപെടുന്ന  ശലഭമാണ്. 

പ്രത്യേകതവളരെ വേഗത്തിൽ പറക്കുന്ന സ്വഭാവമാണ്.

ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:  

ആത്ത, സീതപ്പഴം, അരണമരം, നെടുനാര്   തുടങ്ങിയ  അനോനേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും  വഴന, കറുവപട്ട തുടങ്ങിയ  ലോറേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും ചമ്പകം തുടങ്ങിയ മഗ്നോലിയേസീ കുടുംബത്തിൽപ്പെട്ട സസ്യങ്ങളുടെയും ഇലക ളിലാണ്‌ ഈ ശലഭങ്ങൾ മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. 

ജീവിത ചക്രം               :

1. മുട്ട- ഗോളാകൃതിയിലുള്ള മിനുസമാർന്ന പച്ചകലർന്ന മ‍ഞ്ഞ  നിറത്തിലുള്ള മുട്ട  തളിരിലകളുടെ മുകളിലും തണ്ടുകളിലും  ഇടുന്നു. 2-3 ദിവസത്തിനുള്ളിൽ മുട്ട വിരിയുന്നു.
2. ലാർവ-  2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്. 2-ാം ഘണ്ഡം വരെ പുഴുക്കൾ പക്ഷി കാഷ്ടം പോലെ തോന്നും. 5-ാം ഘണ്ഡത്തിലുള്ള പുഴു തടിച്ചുരുണ്ട് പച്ച നിറത്തിലുള്ളതാണ്.
1-ാം ഘണ്ഡത്തിലുള്ള പുഴു.

2-ാം ഘണ്ഡത്തിലുള്ള പുഴു

3-ാം ഘണ്ഡത്തിലുള്ള പുഴു


4-ാം ഘണ്ഡത്തിലുള്ള പുഴു

5-ാം ഘണ്ഡത്തിലുള്ള പുഴു

 3. പ്യൂപ്പ - കൊക്കൂണിന് ആദ്യം പച്ച നിറമാണ്. ഇലകളുടെ അടിയിലാണ് കോക്കൂണ്‍ ഉറപ്പിക്കുന്നത്.  രണ്ടാഴ്ചക്കുള്ളിൽ കൊക്കൂണ്‍ പൊട്ടിച്ച് ചിത്രശലഭം വെളിയിൽ വരുന്നു.

പ്യൂപ്പ

 4.  - ചിത്രശലഭം


തിരികെ  സീതപ്പഴം / അരണമരം / നെടുനാര് / വഴനകറുവപട്ട / തമല  /  / ചമ്പകം  പോകാൻ ക്ലിക്ക് ചെയ്യുക

കേരള വനം വന്യജീവി വകുപ്പ്  
 റിസര്‍ച്ച് യൂണിറ്റ്, പീരുമേട്

Comments

Popular posts from this blog

Stereospermum chelanoides

Thespesia populnea

Aphanmixis polystachya