Posts

Rustic

Image
   Read in English വയ്യങ്കതന്‍ ഇംഗ്ലീഷ് നാമം :   Rustic ശാസ്ത്രീയ   നാമം   : Cupha erymanthis  കുടുംബം  :  Nymphalidae തിരിച്ചറിയൽ :  തവിട്ടുകലർന്ന  ചിറകുകൾ. മുന്‍ചിറകുകളുടെ അഗ്രം കറുത്തതും തുടര്‍ന്ന് ത   തവിട്ടുകലർന്ന മഞ്ഞനിറത്തിലുള്ള  വീതിയുള്ള പട്ട.  വളരെ താഴ്ന്നു പറക്കുന്നവരാണ് ഇക്കൂട്ടർ. വേഗത്തിൽ പറക്കാനും ഇവയ്ക്ക് കഴിയില്ല. വയ്യങ്കത, ലൂവിക്ക മരങ്ങളുടെ സമീപത്ത് സാധാരണയായി കാണുന്നു.   ലാർനയുടെ ഭക്ഷണ സസ്യങ്ങൾ:  വയ്യങ്കത ( Flacourtia montana ), ലൂവിക്ക ( Flacourtia  inermis ),    ജീവിത ചക്രം                : 1.  മുട്ട-    വേനൽ കാലത്താണ് ഇവ മുട്ടയിടുന്നത്. വയങ്കത സസ്യം പൂക്കുന്നത് വേനൽകാലത്തായതിനാലാണിത്. ഇവയുടെ മുട്ടകൾക്ക് മഞ്ഞനിറമാണ്.     2. ലാർവ-   2-3 ദിവസം ദൈർഘ്യമുള്ള അഞ്ചു ഘണ്ഡങ്ങളുണ്ട്.  പുഴുവിന്റെ ദേഹത്ത് മുള്ളുകളുണ്ട്.   5-ാം ഘണ്ഡത്തിലുള്ള പുഴു അവസാനം മഞ്ഞനിറമാകുന്നു. 5-ാം ഘണ്ഡം 3. പ്യൂ പ്പ - കൊക്കൂണിന്...

Ruta graveolens

Image
Read in English അരൂത മറ്റു  പേരുകൾ  :  നാഗത്താലി,  സന്താപഃ  ,  Common Rue,  Garden Rue ശാസ്ത്രീയ നാമം:    Ruta graveolens അപര ശാസ്ത്രീയ നാമം:    കുടുംബം:  റൂട്ടേ സീ ഹാബിറ്റ് : കുറ്റിചെടി ആവാസവ്യവസ്ഥ :  നട്ടുവളർത്തുന്നു. പ്രത്യേകത :  ഔഷധ ഗുണമുള്ള   വിഷ സസ്യമാണു്  .  ഈ സസ്യത്തിന്‍റെ ഇലകൾ കൈക്കുള്ളിൽ വച്ച് തിരുമ്മിയാൽ അവയ്ക്ക് കാച്ചിയ വെളിച്ചെണ്ണയുടെ മണം അനുഭവപ്പെടുന്നു. പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം : അരൂതച്ചെടി തോട്ടങ്ങളിൽ വച്ചുപിടിപ്പിച്ചാൽ പാമ്പുകൾ വരില്ല എന്നാണ്‌ വിശ്വാസം ഇലകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണ ഔഷധഗുണമുള്ളതുമാണ്‌.  കുട്ടികളിലെ അപസ്മാരം ,  പനി ,  ശ്വാസംമുട്ടൽ എന്നീ അസുഖങ്ങൾക്ക് ,  അരൂത സമൂലം ഇടിച്ചുപിഴഞ്ഞെടുത്ത നീരിൽ സമം   വെളിച്ചെണ്ണയും   പശുവിൻ   നെയ്യ്ചേർത്ത്   അരൂതയുടെ ഇലതന്നെ അരച്ച്   കൽക്കം   ചേർത്ത് ചെറിയ ചൂടിൽ വേവിച്ച് കട്ടിയാകമ്പോൾ അരിച്ച്  ;  ഒരു തവണ ഏഴോ പതിനാലോ തുള്ളിവീതം കഴിക്കുകയും ,  ശ...

Tabernaemontana divaricata

Image
Read in English നന്ത്യാർവട്ടം പേരുകൾ  :  നന്ദിവൃക്ഷഃ ,  വിഷ്ണുപ്രിയ ശാസ്ത്രീയ നാമം:    Tabernaemontana divaricata മറ്റു  അപര ശാസ്ത്രീയ നാമം:    Ervattamia Coronaria കുടുംബം:  അപോസിനേസീ   ഹാബിറ്റ് : കുറ്റിചെടി ആവാസവ്യവസ്ഥ :  നട്ടുവളർത്തുന്നു. പ്രത്യേകത :    എല്ലാക്കാലങ്ങളിലും പുഷ്പിക്കും. തൂവെള്ള നിറവും സുഗന്ധവുമുള്ള ഇതിന്റെ പുഷ്പങ്ങൾ വിടരുന്നത് രാത്രികാലങ്ങളിലാണ്.     ഔഷധ സസ്യം പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം : നന്ത്യാർവട്ടത്തിന്റെ പുഷ്പങ്ങൾ പൂമാലകളുണ്ടാക്കാനും ക്ഷേത്രങ്ങളിൽ അർച്ചനയ്ക്കും ഉപയോഗിക്കുന്നു. ഉദ്യാനങ്ങളിലും ഈ ചെടിക്ക് നല്ല ഒരു സ്ഥാനമുണ്ട്. നന്ത്യാർവട്ടത്തിന്റെ വേര് ,  കറ ,  പുഷ്പം ,  ഫലം എന്നിവ ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. വേര് ,  തൊലി ,  തടി എന്നിവയിൽ ടാർബണേ മൊണ്ടാനിൻ എന്ന ആൽക്കലോയ്ഡും അടങ്ങിയിരിക്കുന്നു.   ഇല പിഴിഞ്ഞ് നേത്രരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. പുഷ്പങ്ങൾ പിഴിഞ്ഞ് എണ്ണയുമായി ചേർത്ത് നേത്രരോഗങ്ങൾക്കും ത്വക്ക് രോഗങ്ങൾക്കും ഔഷധങ്ങളുണ്ടാക...

Prosopis cineraria

Image
Read in English വന്നി മറ്റു പേരുകൾ  :  ശാസ്ത്രീയ നാമം :  Prosopis cineraria കുടുംബം  :  ഫാബേസീ ഹാബിറ്റ് :   ചെറുമരം ആവാസവ്യവസ്ഥ :  പ്രത്യേകത :  വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ പ്രത്യേകിച്ച് മരുഭൂമികളിൽ വളരുന്ന   മുള്ളുകളുള്ള  ഒരു നിത്യഹരിതവൃക്ഷമാണ് വന്നി. പാരിസ്ഥിതിക പ്രാധാന്യം  :  മരുവൽക്കരണത്തെ തടയാനുമൊക്കെ യോഗ്യമായ വന്നി മരം പാരിസ്ഥിക പ്രാധാന്യമുള്ള ഒരു മരമാണ്.   ഉപയോഗം :  കുരു ഭക്ഷ്യയോഗ്യമാണ്. ഇല നല്ല കാലിത്തീറ്റയാണ്. തടി നല്ല വിറക് നൽകുന്നു. വനത്തെ പുനരുദ്ധരിക്കാനും  മരുവൽക്കരണത്തെ തടയാനുമൊക്കെ യോഗ്യമായ ഒരു മരമാണ്.   കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Jasminum sambac

Image
   Read in English കുറ്റിമുല്ല മറ്റു പേരുകൾ  :  അറേബ്യൻ ജാസ്മിൻ അല്ലെങ്കിൽ സംബക് ജാസ്മിൻ ശാസ്ത്രീയ നാമം:  Jasminum sambac ( ജാസ്മിനം  സംബക് ) കുടുംബം  :  ഒലിയേസീ ഹാബിറ്റ് :   കുറ്റിച്ചെടി ആവാസവ്യവസ്ഥ :  ഹിമാലയത്തിലെ  തദ്ദേശവാസിയാണ്. പ്രത്യേകത :  പൂച്ചെടി പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം :  സുഗന്ധ തൈല നിർമ്മാണത്തിനുപയോഗിക്കുന്നു. അലങ്കാര സസ്യമായി നട്ടുവളർത്തുന്നു. ഇല പൂവ്വ് സുഗന്ധ തൈലം കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Delonix regia

Image
    Read in English ഗുൽമോഹർ മറ്റു പേരുകൾ  :  അലസിപ്പൂമരം,  മദിരാശിമരം,  Royal Poinciana ,  Flamboyant ശാസ്ത്രീയ നാമം:  ഡെലോനിക്സ് റീജിയ കുടുംബം  :  സിസാൽ പിനിയേസി ഹാബിറ്റ് :  ചെറുമരം ആവാസവ്യവസ്ഥ :  സ്വദേശം   മഡഗാസ്കറാണ് . നട്ടുവളർത്തുന്നു. പ്രത്യേകത :    അലങ്കാര വൃക്ഷം.   ഇതിന്റെ വേരുകൾ ആഴത്തിലേക്കു പോകുന്നവയല്ല. ചുവട്ടിൽ തന്നെ വ്യാപിച്ചു നിൽക്കും. അതുകൊണ്ട് ഗുൽമോഹറിന്റെ ചുവട്ടിൽ മറ്റ് ചെടികൾ വളരാനുള്ള സാധ്യത കുറവാണ്. പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം : അലങ്കാരത്തിനും തണലിനുമായി വളർത്താറുള്ള അലസിപ്പൂമരത്തിന്റെ   തണൽവൃക്ഷമായി വച്ചുപിടിപ്പിക്കുന്നു. ഇതിന്റെ തടി വിറകായി ഉപയോഗിക്കുന്നു.  മരം ബട്ടറസിങ് വേരുകൾ ഇല പൂങ്കുല പൂവ്വ് കായ്‍കൾ വിത്തുകൾ കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്

Terminalia paniculata

Image
       Read in English മരുത് മറ്റു പേരുകൾ  :  മരുതി, പുല്ലുമരുത് ശാസ്ത്രീയ നാമം:  Terminalia paniculata കുടുംബം  :  കോമ്പ്രിട്ടേസീ ഹാബിറ്റ് : ഇടത്തരം മരം ആവാസവ്യവസ്ഥ :  നനവാർന്ന ഇലപൊഴിയും കാടുകൾ, അർദ്ധ നിത്യഹരിത വനങ്ങൾ പ്രത്യേകത :   തടിമരം പാരിസ്ഥിതിക പ്രാധാന്യം  :  ഉപയോഗം : തടി വീടു നിർമ്മാണത്തിനും മറ്റും ഉപയോഗിക്കുന്നു. തോലിൽ നിന്നും, കായിൽ നിന്നും  ടാനിൻ ഉൽപാദിപ്പിക്കാം. ഇലകൾ കാർഷിക വിളകൾക്ക് പൊതയിടാനായി    ഉപയോഗിക്കുന്നു.  കംപോസ്റ്റ്  നിർമ്മാണത്തിനും ഉപയോഗിക്കുന്നു. തൊലിപ്പുറം ഇല നിറയെ പൂത്തുനിൽക്കുന്ന് മരുത് പൂക്കൾ നിറയെ കായ്ച് നിൽക്കുന്ന് മരുത് കായ്ച് നിൽക്കുന്ന് മരുതികൾ കായ്‍കൾ കേരള വനം വന്യജീവി വകുപ്പ്   റിസർച്ച് യൂണിറ്റ്, പീരുമേട്